കൊല്ലം: അഞ്ചു രാപകലുകൾ കലയുടെ വിസ്മയം തീർത്ത സംസ്ഥാന സ്കൂൾ കലോത്സവ കിരീടം കണ്ണൂരിലേക്ക്. 952 പോയിന്റു നേടിയാണ് 23 വർഷങ്ങൾക്കു ശേഷം കണ്ണൂർ 117.5 പവൻ വരുന്ന സ്വർണക്കപ്പിൽ മുത്തമിട്ടത്. സ്കൂൾ കലോത്സവത്തിൽ കണ്ണൂരിന്റെ 4-ാം കിരീടനേട്ടമാണിത്. കോഴിക്കോട് (949 പോയന്റ്) രണ്ടാം സ്ഥാനവും പാലക്കാട് (938 പോയന്റ്) മൂന്നാം സ്ഥാനവും നേടി.
മറ്റു ജില്ലകളുടെ പോയന്റു നില
- തൃശൂർ 925
- മലപ്പുറം 913
- കൊല്ലം 910
- എറണാകുളം 899
- തിരുവനന്തപുരം 870
- ആലപ്പുഴ 852
- കാസർകോട് 846
- കോട്ടയം 837
- വയനാട് 818
- പത്തനംതിട്ട 774
- ഇടുക്കി 730
സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂള്‍ (249 പോയന്റ്) ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് (116 പോയന്റ്) രണ്ടാം സ്ഥാനത്ത്.
അടുത്ത കലോത്സവം എവിടെ? പിന്നീട് അറിയിക്കും
അടുത്ത കലോത്സവം സംബന്ധിച്ച് ഇന്നു പ്രഖ്യാപനം നടത്തില്ലെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒന്നിലധികം ജില്ലകളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്. ചില എംഎൽഎമാരും ഇതേ ആവശ്യം പറഞ്ഞിട്ടുണ്ട്. എല്ലാം പരിഗണിച്ച ശേഷമേ അടുത്ത വേദി എവിടെയെന്നു നിശ്ചയിക്കൂവെന്നും മന്ത്രി പറഞ്ഞു.
വരും വർഷം പുതിയ ചട്ടം2024–25 വർഷത്തെ കലോത്സവങ്ങൾ പുതിയ ചട്ടം അനുസരിച്ചായിരിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി. വർഷങ്ങൾ പഴക്കമുള്ള കലോത്സവ മാനുവൽ പരിഷ്കരിക്കും. അതിന് ഏകദേശം 7 മാസമെടുക്കും. മുന്നോടിയായി കരട് ചട്ടം തയാറാക്കുമെന്നും മന്ത്രി പറഞ്ഞു
Content Summary: Kannur won the gold cup in the state school arts festival
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !