കേരളത്തെ സാമ്പത്തികമായി ഞെരുക്കി സംസ്ഥാന സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്ര സർക്കാറിന്റെ നയങ്ങൾ തിരുത്തണമെന്നും കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തിനും അവഗണനക്കുമെതിരെ യോജിച്ച പ്രക്ഷോഭത്തിന് ഒരുമിച്ച് അണിനിരക്കണമെന്നും കെ എസ് ടി എ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കേരളത്തോടുള്ള അവഗണനക്കെതിരെ കേരളത്തിലെ യുവജനങ്ങൾ ജനുവരി 20 ന് നടത്തുന്ന മനുഷ്യച്ചങ്ങല വിജയിപ്പിക്കണം.
മതനിരപേക്ഷ വിദ്യാഭ്യാസം, ബഹുസ്വര ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യമുയർത്തി നടന്ന കെ എസ് ടി എ മലപ്പുറം ജില്ലാ സമ്മേളനം കാടാമ്പുഴയിൽ സമാപിച്ചു.
സമ്മേളനത്തിന്റെ രണ്ടാം ദിവസം കെ എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ടി ശിവരാജനും സംസ്ഥാന പ്രസിഡന്റ് ഡി സുധീഷും പ്രതിനിധികളെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
17 ഉപജില്ലകളെ പ്രതിനിധീകരിച്ച് 34 പേർ പൊതു ചർച്ചയിൽ പങ്കെടുത്തു. കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി ദിലീപ് കുമാർ, ജില്ലാ സെക്രട്ടറി ടി രത്നാകരൻ, ജില്ലാ ട്രഷറർ സിടി ശ്രീജ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു.
സംസ്ഥാന സെക്രട്ടറിമാരായ കെ ബദറുന്നിസ, എ നജീബ്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ആർ കെ ബിനു, പി എ ഗോപാലകൃഷ്ണൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ കെ ഗീത, സുരേഷ് കൊളശ്ശേരി, പി അജിത് കുമാർ, സി ഷക്കീല തുടങ്ങിയവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
ജില്ലാ വൈസ് പ്രസിഡന്റുമാരായ എം പ്രഹ്ലാദകുമാർ പ്രമേയങ്ങളുടെ ക്രോഡീകരണവും കെ വീരാപ്പു ക്രൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.
സംഘാടക സമിതി കൺവീനർ കെ സുന്ദരൻ നന്ദി പറഞ്ഞു.
- - - - - - - - - - - - -
നവലിബറൽ സാമ്പത്തിക നയങ്ങളും ഇടതുപക്ഷ ബദലും - സെമിനാർ
കെ എസ് ടി എ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസം നവലിബറൽ സാമ്പത്തിക നയങ്ങളും ഇടതുപക്ഷ ബദലും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വിഷയമവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ അനൂപ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷൈജി ടി മാത്യു സ്വാഗതവും വൈസ് പ്രസിഡന്റ് ടി മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു.
- - - - - - - - - - - - -
ടി രത്നാകരൻ സെക്രട്ടറി, ഇ എസ് അജിത് ലൂക്ക് പ്രസിഡന്റ്
കെ എസ് ടി എ മുപ്പത്തിമൂന്നാം മലപ്പുറം ജില്ലാ സമ്മേളനം ഇ എസ് അജിത് ലൂക്കിനെ പ്രസിഡന്റായും ടി രത്നാകരനെ സെക്രട്ടറിയായും സി ടി ശ്രീജയെ ട്രഷററായും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാർ: എം പ്രഹ്ലാദ കുമാർ, കെ അനൂപ, ടി മുഹമ്മദ് മുസ്തഫ, കെ വീരാപ്പു.
Content Summary: Join us for a concerted fight against central neglect of Kerala..
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !