കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം 2024 ജനുവരി 13, 14 തിച്ചതികളിൽ കാടാമ്പുഴ മൈത്രി ഓഡിറ്റോറിയത്തിൽ (കെ.ജി. വാസുമാസ്റ്റർ നഗർ) വെച്ച് നടക്കും. 13 ന് രാവിലെ 10 മണിക്ക് അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി ഡോ. വിജൂകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അനുബന്ധ പൊതുയോഗം അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് കാടാമ്പുഴ ബസ്സ്റ്റാന്റ് പരിസരത്ത് കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.പതാക കൊടിമര ജാഥകൾ 12 ന് വൈകുന്നേരം 4 മണിക്ക് കാടാമ്പുഴയിൽ വെച്ച് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് വി.ശശികുമാർ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനുള്ള കൊടിമരം ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്ന എ.എൻ ജോയി മാസ്റ്ററുടെ കുടുംബാംഗങ്ങളും ദീപശിഖ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന കെ.ടി. ശാരദ ടീച്ചറുടെ കുടുംബാംഗങ്ങളും മാവണ്ടിയൂരിൽ വെച്ച് കൈമാറും.
പതാകാ ജാഥ 12 ന് വൈകുന്നേരം 3:30 ന് തൃക്കണ്ടിയൂരിൽ വെച്ച് അഡ്വ. ഹംസക്കുട്ടി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനുയർത്താനുള്ള പതാക സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന കെ.ജി. വാസു മാസ്റ്ററുടെ കുടുംബാംഗങ്ങൾ കൈമാറും.
14 ന് ഞായറാഴ്ച തുടരുന്ന പ്രതിനിധി സമ്മേളനത്തിൽ മുൻ വിദ്യാഭ്യാസ വകുപ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രഭാഷണം നടത്തും.വൈകീട്ട് പുതിയ ജില്ലാ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുക്കും.
വളാഞ്ചേരിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ കെ.പി.ശങ്കരൻ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.എ ഗോപാലകൃഷ്ണൻ ,പി ഡി സന്തോഷ് ,കെ സുന്ദരൻ വി.പി സുമേഷ് തുടങ്ങിയവർ കാര്യങ്ങൾ വിശദീകരിച്ചു.
Content Summary: Kerala School Teachers Association (KSTA) Malappuram district meeting tomorrow in Kadampuzha..
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !