മലപ്പുറം : എസ് കെ എസ് എസ് എഫ് നേതാവ് സത്താർ പന്തല്ലൂരിന്റെ പരാമർശം വിവാദത്തിൽ. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ് കെ എസ് എസ് എഫ് പ്രവർത്തകരുണ്ടാകുമെന്ന പരാമർശമാണ് വിവാദത്തിലായത്.
മലപ്പുറം ടൗൺഹാളിന് മുന്നിൽ നടന്ന മുഖദ്ദസ് സന്ദേശ യാത്രയുടെ സമാപന ചടങ്ങിൽവച്ചായിരുന്നു വിവാദ പരാമർശം. മുമ്പ് പഞ്ചായത്ത് മെമ്പറെ വിളിച്ചാൽ അവർക്ക് സമസ്തയുടെ ഓഫീസിൽ കയറാൻ സമയമില്ലായിരുന്നു. എന്നാൽ ഇന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ സമസ്തയുടെ ഓഫീസിൽ വരാൻ സമയം തരണേയെന്ന് പറയുന്ന രീതിയിലേക്ക് പ്രസ്ഥാനം വളർന്നെന്നും നേതാവ് പറഞ്ഞു.
സമസ്ത മുശാവറ ഒരു തീരുമാനമെടുത്തുകഴിഞ്ഞാൽ അത് എല്ലാവരും അംഗീകരിക്കണമെന്നും അല്ലാത്തവരെ സമസ്തയ്ക്കും എസ് കെ എസ് എസ് എഫിനും വേണ്ടെന്നും സത്താർ പന്തല്ലൂർ പറഞ്ഞു. സമുദായത്തിന്റെ പൊതു താത്പര്യങ്ങൾക്ക് വേണ്ടി മുസ്ലീം ഐക്യമുണ്ടാകണമെന്നും നേതാവ് കൂട്ടിച്ചേർത്തു.
Content Summary: SKSSF workers will cut hands of those who trouble Samasta scholars: Sattar Pantallur with controversial remarks
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !