സെവൻസ് കാണാൻ തടിച്ചുകൂടി; ടിക്കറ്റ് തീര്‍ന്നു; സ്റ്റേഡിയത്തിന്റെ ഗെയ്റ്റ് തകര്‍ത്ത് ഇരച്ചുകയറി കാണികള്‍, ഒഴിവായത് വൻ ദുരന്തം

0

തിരൂരങ്ങാടി
: സെവൻസ് ഫുട്ബോള്‍ പോരാട്ടത്തിനിടെ സ്റ്റേഡിയത്തിന്റെ ഗേറ്റ് തകര്‍ത്ത് കാണികള്‍. നൂറുകണക്കിനു ആളുകള്‍ തള്ളിക്കയറിയാണ് ഗെയ്റ്റ് തകര്‍ന്നത്.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തിരൂരങ്ങാടി ഗവ. ഹൈസ്കൂള്‍ മൈതാനത്താണ് സംഭവം.

തിരൂരങ്ങാടി സ്പോര്‍ട്സ് അക്കാദമി സംഘടിപ്പിച്ച അഖിലേന്ത്യാ സെവൻസിന്റെ ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി ടിക്കറ്റ് കിട്ടാതെ വന്നതോടെയാണ് കാണികള്‍ സ്റ്റേഡിയത്തിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചത്. പിന്നാലെയാണ് ഗെയ്റ്റ് തകര്‍ന്നത്.

ഫിഫ മഞ്ചേരി- ബെയ്സ് പെരുമ്ബാവൂര്‍ ടീമുകള്‍ തമ്മിലായിരുന്നു പോരാട്ടം. മത്സരത്തിനു മുൻപ് ടിക്കറ്റ് വിതരം തുടങ്ങിയപ്പോഴേക്കും വൻ ജനക്കൂട്ടം എത്തിയിരുന്നു. ടിക്കറ്റ് വില്‍പ്പന അതിവേഗം കഴിഞ്ഞു. കളി തുടങ്ങും മുൻപ് തന്നെ ഗാലറി നിറഞ്ഞതോടെ സംഘാടകര്‍ മൈനാത്തേക്കുള്ള ഗെയ്റ്റ് പൂട്ടി. ഇതോടെ ടിക്കറ്റ് കിട്ടാതെ ആരാധകര്‍ നിരാശരായി.

ടിക്കറ്റ് കിട്ടാത്തവര്‍ അപ്പോഴും മൈതാനത്തിനു പുറത്തു നില്‍ക്കുന്നുണ്ടായിരുന്നു. കളി തുടങ്ങിയതിനു പിന്നാലെ ഇവര്‍ മൈതാനത്തേക്ക് ഇരച്ചു കയറി. പിന്നാലെ ഗെയ്റ്റ് തകര്‍ന്നു. വലിയ ദുരന്തമാണ് ഒഴിവായത്.

Content Summary: Sevens gather to watch; Tickets sold out; Spectators broke the gate of the stadium and stormed, a huge disaster was avoided

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !