തിരുവനന്തപുരത്ത് ഒന്നരവയസുള്ള കുഞ്ഞിനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. കാട്ടാക്കട കൊണ്ണിയൂരിൽ ഇന്നുരാവിലെ ഒമ്പതോടെയാണ് സംഭവം. പ്രതിയായ മഞ്ജുവിനെ വിളപ്പിൻശാല പോലീസ് കസ്റ്റഡിയിലെടുത്തു
ആദ്യം കുട്ടിയെ കാണാനില്ലെന്ന രീതിയിൽ തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് മഞ്ജുവാണ് വീടിനു സമീപം ജോലിചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളോട് കുഞ്ഞിനെ താൻ കിണറ്റിലെറിഞ്ഞെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് കുഞ്ഞിനെ കിണറ്റിൽ നിന്നു പുറത്തെടുത്തപ്പോഴക്കും ജീവൻ നഷ്ടമായിരുന്നു.
കഴിഞ്ഞ കുറച്ചുനാളുകളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണ് മഞ്ജു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടുനല്‍കും.
Content Summary: Mother's sister killed baby in well
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !