തിരുവല്ലത്തെ ഷെഹ്നയുടെ ആത്മഹത്യ. ഭര്‍ത്താവ് നൗഫലും ഭര്‍തൃമാതാവും പൊലീസ് പിടിയില്‍. തിരുവനന്തപുരം കാട്ടാക്കടയില്‍ നിന്നാണ് പിടിയിലായത്. ഇരുവരും ഒരുമാസമായി ഒളിവിലായിരുന്നു. പ്രതികള്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ ഇവര്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.
ഭര്‍ത്താവ് നൗഫലിന്റെയും അമ്മ സുനിതയുടെയും പീഡനത്തെ തുടര്‍ന്നാണ് ഷെഹ്ന വീട്ടിനുള്ളില്‍ ആത്ഹത്യ ചെയ്തത്. ഭര്‍തൃവീട്ടില്‍നിന്ന് ശാരീരികവും മാനസികവുമായ പീഡനം ഷെഹ്ന നേരിട്ടിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഷെഹ്നയുടെ മരണത്തിന് പിന്നാലെ നൗഫലും സുനിതയും വീട്ടില്‍ നിന്നും കടന്നുകളഞ്ഞിരുന്നു.
പ്രതികളെ തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഭര്‍ത്താവ് നൗഫല്‍, നൗഫലിന്റെ മാതാവ് സുനിത, നൗഫലിന്റെ പിതാവ് നജീം എന്നിവരെയാണ് എത്തിച്ചത്. പ്രതിഷേധവുമായി ഷെഹ്നയുടെ ബന്ധുക്കള്‍ സ്റ്റേഷനു മുന്നിലെത്തി.
Content Summary: Shehna's suicide; Absconding husband and mother-in-law arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !