പിന്നീട് നിരവധി സിനിമകളിലാണ് മീന അഭിനയിച്ചത്.
ഈ 40-ാം വാര്‍ഷികത്തില്‍ ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആനന്ദപുരം ഡയറീസ്' എന്ന സിനിമയിലൂടെയാണ് മീന വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം കോളേജിലേക്ക് പഠിക്കാനെത്തുന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മീന അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ തമിഴ് നടന്‍ ശ്രീകാന്തും മനോജ് കെ ജയനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. പോസ്റ്റ് പ്രോഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന സിനിമ ഫ്രെബുവരി അവസാനത്തോടെ തിയേറ്ററിലെത്തും.
സിദ്ധാര്‍ത്ഥ് ശിവ, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, റോഷന്‍ അബ്ദുള്‍ റഹൂഫ്, മാലാ പാര്‍വ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടന്‍, അഭിഷേക് ഉദയകുമാര്‍, ശിഖ സന്തോഷ്, നിഖില്‍ സഹപാലന്‍, സഞ്ജന സാജന്‍, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖില്‍, ആര്‍ജെ അഞ്ജലി, വൃദ്ധി വിശാല്‍, മീര നായര്‍, അര്‍ജുന്‍ പി അശോകന്‍, അഞ്ജു മേരി, ജയരാജ് കോഴിക്കോട്, മുരളീധര്‍, ഷൈന ചന്ദ്രന്‍, ഉഷ കരുനാഗപ്പള്ളി, മനു ജോസ്, സൂരജ് തേലക്കാട്, ദേവീക ഗോപാല്‍ നായര്‍, ആര്‍ലിന്‍ ജിജോ തുടങ്ങിയ പ്രമുഖ താരങ്ങളും സിനിമയില്‍ അഭിനിയിക്കുന്നുണ്ട്.
നീല്‍ പ്രൊഡക്ഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശശി ഗോപാലന്‍ നായര്‍ കഥയെഴുതി നിര്‍മ്മിക്കുന്ന ചിത്രമാണിത്. സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെയും മനു മഞ്ജിത്തിന്റെയും ഗാനങ്ങളാണ് ചിത്രത്തില്‍.
ഷാന്‍ റഹ്‌മാനും ആല്‍ബര്‍ട്ട് വിജയനുമാണ് പാട്ടുകള്‍ക്ക് ഈണം നല്‍കുന്നത്. എഡിറ്റര്‍-അപ്പു ഭട്ടതിരി, പ്രൊജക്‌ട് ഡിസൈനര്‍-നാസ്സര്‍ എം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സത്യകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് മംഗലത്ത്, കൊറിയോഗ്രാഫര്‍- ബാബാ ബാസ്‌കര്‍, കല-സാബു മോഹന്‍, മേക്കപ്പ്-സജി കൊരട്ടി, വസ്ത്രാലങ്കാരം -ഫെമിന ജബ്ബാര്‍, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, പരസ്യകല-കോളിന്‍സ് ലിയോഫില്‍ തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
Content Summary: South Indian star Meena has completed 40 years in Malayalam cinema
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !