വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിലെ റൂം ഉടമകളായ വ്യാപാരികളിൽ നിന്നും വർഷാവർഷം വാടക വർധിപ്പിക്കുന്ന രീതി അവസാനിപിക്കണമെന്നും നിലവിലെ വാടകയിനത്തിൽ ഇളവ് വരുത്തണമെന്നും മുനിസിപൽ ഷോപ്പിങ്ങ് കോംപ്ലക്സ് വ്യാപാരികൂട്ടായ്മ അധികൃതരോട് ആവശ്യപെട്ടു. യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് എം.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാജഹാൻ എന്ന മണി മുഖ്യ പ്രഭാഷണം നടത്തി.
വ്യാപാര മേഖല മാന്ദ്യം നേരിട്ടാണ് മുന്നോട്ട് പോകുന്നത്. കച്ചവടക്കാരും മറ്റ് അനുബന്ധ മേഖലകളും ഏറെ പ്രയാസം അനുഭവിക്കുകയാണ്. ഇതിനിടിയിൽ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിലെ വ്യാപാരികളിൽ നിന്നും വർഷാവർഷം വാടകയിനത്തിൽ തുക വർധിപ്പിക്കുന്നത് കൂനിൻമേൽ കുരുവാവുകയാണ്. വാടക വർധനവിൽ നിന്നും മുനിസിപ്പൽ അധികൃതർ പിൻമാറണമെന്നും വർധിപ്പിച്ച തുക കുറക്കണമെന്നും ഷോപ്പിങ്ങ് കോംപ്ലക്സ് കൂട്ടായ്മ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രി, നഗരസഭ ചെയർമാൻ, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകാനും യോഗത്തിൽ തീരുമാനമായി.
ഗോപിനാഥൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സലീം, രാമകൃഷ്ണൻ, വാസു, ഉസ്മാൻ, ബേബി തുടങ്ങി നിരവധി പേർ സംബന്ധിച്ചു
Content Summary: Traders in Valancherry Municipal Complex are in trouble...
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !