പ്രസംഗം നടനെന്നല്ലാതെ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ ഒരു ചലനവും ബജറ്റ് ഉണ്ടാക്കിയിട്ടില്ലെന്ന് കുറ്റപ്പെടുത്തി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ബജറ്റ് പ്രഖ്യാപനത്തിൽ ഇത്തവണ വലിയ കൈയടി ഒന്നും ഉണ്ടായിട്ടില്ല. കുറച്ചു കൂടെ ലൈവ് ആക്കുന്നതാണ് ബജറ്റ് പ്രഖ്യാപനമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിച്ചു.
നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി തുടരും. ഉച്ച ഭക്ഷണം സാമൂഹിക പെൻഷൻ , സാമൂഹിക ക്ഷേമ പദ്ധതികൾ തുടങ്ങി എല്ലാം ബുദ്ധിമുട്ടുകളും അതേപടി തുടരുമെന്നും കേരളം കൂടുതൽ താഴോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റിനെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫും വിമർശിച്ചു. കാർഷിക മേഖല പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ആശ്വാസകരമായ നീക്കം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റ് നിരുത്സാഹപ്പെടുത്തി. കർഷകർക്കായി ബജറ്റിൽ ഒന്നും ഉൾക്കൊള്ളിച്ചില്ലെന്നും മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു.
Content Summary: A budget that could not make a dent in Kerala's wealth system: Kunhalikutty
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !