തിരൂർ: ജില്ലാ ആശുപത്രിയിൽ രോഗിയുടെ കൂടെ പരിചരണത്തിനു നിന്ന യുവതിക്കെതിരെ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ ലൈംഗിക അതിക്രമം നടത്തിയ കണ്ണൂർ സ്വദേശിയായ യുവാവിനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.
റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിലെ ജീവനക്കാരനും മുഴപ്പിലങ്ങാട് സ്വദേശിയുമായ ആയിഷാ മൻസിലിൽ സുഹൈൽ (37) ആണ് പോലീസിന്റെ പിടിയിലായത്.
ഫെബ്രുവരി ഒന്നാം തീയതി പുലർച്ചെ ആശുപത്രിയിലെ ഐ.സി.യുവിനു സമീപം ഉറങ്ങുകയായിരുന്ന യുവതിയോടാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്.
പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.തുടർന്ന് കഴിഞ്ഞ ദിവസം തിരൂർ ടൗണിൽ വെച്ച് പിടികൂടുകയുമായിരുന്നു.
തിരൂർ ഇൻസ്പെക്ടർ എം.കെ രമേഷിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രതീഷ് കുമാർ സി.പി.ഒ മാരായ ധനീഷ് കുമാർ, ബിനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. തിരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: A young man was arrested for sexually assaulting a woman in Tirur district hospital
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !