സംസ്ഥാന ബജറ്റ് 2024: ഒറ്റനോട്ടത്തില്‍ അറിയാം...

0

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാതെയും സ്വകാര്യ നിക്ഷേപത്തിനു വഴിതുറക്കുന്നത് ലക്ഷ്യമിട്ടും സംസ്ഥാന ബജറ്റ്.  സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റാണിത്. കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞുവെന്ന് ധനമന്ത്രി പറഞ്ഞു.  3 ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത 3 വർഷത്തിൽ ലക്ഷ്യമിടുന്നു. മെഡിക്കൽ ഹബ്ബാക്കി കേരളത്തെ മാറ്റും. വിഴിഞ്ഞം ഈ വർഷം മേയ് മാസം പ്രവർത്തനം ആരംഭിക്കും. കേന്ദ്രത്തിന്റെ ശത്രുതാപരമായ സമീപനം. കേന്ദ്ര സമീപനം സമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നു. കേരളത്തെ തകർക്കാൻ കഴിയില്ല. കെ റെയില്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരും. കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരും. പ്രതിപക്ഷവും കേന്ദ്ര അവഗണന ഉണ്ടെന്ന് ഇപ്പോൾ സമ്മതിക്കുന്നു. കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ സ്വന്തം നിലയ്ക്കെങ്കിലും പ്രതിപക്ഷം തയാറാകണം. 100 രൂപ നികുതി പിരിച്ചാൽ കേരളത്തിന് കേന്ദ്രം തരുന്നത് 21 രൂപ. യുപിക്ക് ഇത് 46 രൂപയാണ് – ധനമന്ത്രി പറഞ്ഞു.

ബജറ്റ് 2024-25 ഒറ്റനോട്ടത്തില്‍

1. 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.
2. റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം)
3. ധനക്കമ്മി 44,529 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം)
4. നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു.
5. കിഫ്ബി ഉള്‍പ്പടെ മൂലധന നിക്ഷേപ മേഖലയില്‍ 34,530 കോടിയുടെ വകയിരുത്തല്‍
6. വിളപരിപാലനത്തിന് 535.90 കോടി.
7. ഏഴ് നെല്ലുല്‍പ്പാദക കാര്‍ഷിക ആവാസ യൂണിറ്റുകള്‍ക്ക് 93.60 കോടി.
8. വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി.
9. നാളീകേര കൃഷി വികസനത്തിന് 65 കോടി.
10. ഫലവര്‍ഗ്ഗ കൃഷി വികസനത്തിന് 18.92 കോടി, ഇതില്‍ 25 ശതമാനം ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കും.
11. കാര്‍ഷികോല്‍പ്പന്ന വിപണന പദ്ധതിയ്ക്ക് 43.90 കോടി.
12. മണ്ണ് ജലസംരക്ഷണത്തിന് 83.99 കോടി.
13. മൃഗസംരക്ഷണത്തിന് 277.14 കോടിയുടെ വകയിരുത്തല്‍
14. മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വീട്ടുപടിക്കലേക്ക്
15. ക്ഷീരവികസന മേഖലയ്ക്ക് 109.25 കോടി
16. മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി.
17. മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ സമാശ്വാസത്തിന് 22 കോടി.
18. ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് 80.91 കോടി.
19. തീരദേശ വികസനത്തിന് 136.98 കോടി.
20. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യ, മാനവശേഷി വികസനത്തിന് 60 കോടി
21. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഭൂമിയും വീടും നല്‍കുന്ന പദ്ധതിയ്ക്ക് 10 കോടി.
22. തീരദേശ അടിസ്ഥാന സൗകര്യമൊരുക്കാന്‍ 10 കോടി.
23. പുനര്‍ഗേഹം പദ്ധതിയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് 40 കോടി.
24. മത്സ്യബന്ധന തുറമുഖങ്ങള്‍ക്കായി 9.5 കോടി.
25. മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയ്ക്ക് 11.18 കോടി
26. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ 10 കോടി
27. പൊഴിയൂരില്‍ പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി
28. നിര്‍മ്മാണ മേഖലയെ സജീവമാക്കാന്‍ 1000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍.
29. ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ചന്ദനം സംരക്ഷിക്കുന്നതിനും പ്രത്യേക പദ്ധതി
30. വനം വന്യജീവി മേഖലയ്ക്കായി 232.59 കോടി.
31. പാരിസ്ഥിതിക പുനരുദ്ധാരണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിനായി 50.30 കോടി.
32. മനുഷ്യ-വന്യമൃഗ സംരക്ഷണ ലഘൂകരണത്തിന് 48.85 കോടി.
33. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് 6 കോടി
34. കേരള കാലാവസ്ഥ പ്രതിരോധ കാര്‍ഷിക മൂല്യ ശൃംഖല ആധുനികവല്‍ക്കരണ പദ്ധതിയ്ക്ക് സംസ്ഥാന വിഹിതം 100 കോടി. ലോകബാങ്ക് സഹായത്തോടെ 5 വര്‍ഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയ്ക്ക് 2365 കോടി രൂപ ചെലവിടും.
35. പത്ര പ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 25 ലക്ഷം.
36. നാടുകാണിയില്‍ സഫാരി പാര്‍ക്കിന് 2 കോടി
37. പെരുവണ്ണാമൂഴി മുതുകാടുള്ള 120 ഹെക്ടറില്‍ ടൈഗര്‍ സഫാരി പാര്‍ക്ക്.
38. തദ്ദേശസ്വയംഭരണ സ്ഥാപന പദ്ധതി വിഹിതം സംസ്ഥാന പദ്ധതി അടങ്കലിന്റെ 28.09 ശതമാനമായി ഉയര്‍ത്തി. (8532 കോടി വകയിരുത്തല്‍)
39. ഗ്രാമവികസനത്തിന് 1768.32 കോടി.
40. തൊഴിലുറപ്പില്‍ 10.50 കോടി തൊഴില്‍ ദിനം ലക്ഷ്യം. ഇതിനായി സംസ്ഥാന വിഹിതം 230.10 കോടി.
41. 2025 നവംബറോടെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളം മാറും.
42. കുടുംബശ്രീയ്ക്ക് 265 കോടി
43. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1736.63കോടി
44. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി.
45. പൊതുജനാരോഗ്യ മേഖലയ്ക്ക് 2052.23 കോടി
46. 2025 മാര്‍ച്ച് 31-നകം ലൈഫ് പദ്ധതിയില്‍ 5 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം ലക്ഷ്യം. അടുത്ത വര്‍ഷത്തേക്ക് 1132 കോടി രൂപ.
47. മുതിര്‍ന്ന പൗരന്മാര്‍ക്കായി വാര്‍ദ്ധക്യ സൗഹൃദ ഭവനം പദ്ധതി.
48. എം.എന്‍ ലക്ഷം വീട് ഭവന പദ്ധതിയിലെ 9004 വീടുകള്‍ വാസയോഗ്യമാക്കാന്‍ 10 കോടി.
49. കാസര്‍ഗോഡ്, ഇടുക്കി, വയനാട് പാക്കേജുകള്‍ക്ക് 75 കോടി വീതം
50. ശബരിമല മാസ്റ്റര്‍ പ്ലാനിന് 27.60 കോടി.
51. സഹകരണ മേഖലയ്ക്ക് 134.42 കോടി.
52. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീര പരിപാലനത്തിനുമായി 588.85 കോടി.
53. ഊര്‍ജ്ജ മേഖലയ്ക്ക് 1150.76 കോടി (2024-25)
54. സൗരോര്‍ജ്ജത്തിലൂടെ ആയിരം മെഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കല്‍ ലക്ഷ്യം.
55. കെ.എസ്.ആര്‍.ടി.സിയ്ക്ക് 1120.54 കോടി
56. ദ്യുതി പദ്ധതിയ്ക്ക് 400 കോടി.
57. വ്യവസായവും ധാതുക്കളും മേഖലയ്ക്കായി 1729.13 കോടി.
58. ഇടത്തരവും വലുതുമായ വ്യവസായങ്ങള്‍ക്ക് 773.09 കോടി.
59. കൊച്ചി മറൈന്‍ ഡ്രൈവില്‍ 2150 കോടി രൂപയുടെ അന്താരാഷ്ട്ര വാണിജ്യ സമുച്ചയം
60. കശുവണ്ടി വ്യവസായത്തിന് 53.36 കോടി.
61. കശുവണ്ടി ഫാക്ടറി പുനരുദ്ധാരണത്തിന് 2 കോടി
62. കാഷ്യു ബോര്‍ഡിന് റിവോള്‍വിംഗ് ഫണ്ടായി 40.81 കോടി
63. കൈത്തറി-യന്ത്രത്തറി മേഖലയ്ക്ക് 51.89 കോടി.
64. പൊതുജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി ആരോഗ്യ സുരക്ഷാ ഫണ്ട് രൂപീകരിക്കും.
65. സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതിയുടെ നടത്തിപ്പിന് 100 കോടി
66. തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി 1.1കോടി
67. കയര്‍ വ്യവസായത്തിന് 107.64 കോടി
68. ഖാദി വ്യവസായത്തിന് 14.80 കോടി
69. കെ.എസ്.ഐ.ഡി.സിയ്ക്ക് 127.50 കോടി
70. നിക്ഷേപ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്ക് 22 കോടി.
71. സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട് ഉദ്യമങ്ങള്‍ക്കായി 6 കോടി
72. 2 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന രീതിയില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി.
73. ധനകാര്യ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകള്‍ക്കായി ഓഫീസ് കോംപ്ലക്സ് തിരുവനന്തപുരത്ത് നിര്‍മ്മിക്കും.
74. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവര്‍ വിരമിച്ച ശേഷം മാസം തോറും ഒരു നിശ്ചിത തുക ലഭ്യമാക്കുന്ന തരത്തില്‍ അന്വിറ്റി എന്ന പുതിയ പദ്ധതി നടപ്പിലാക്കും.
75. ലൈഫ് സയന്‍സ് പാര്‍ക്കിന് 35 കോടി.
76. കേരള റബ്ബര്‍ ലിമിറ്റഡിന് 9കോടി
77. വന്‍കിട പശ്ചാത്തല വികസന പദ്ധതികള്‍ക്കായി 300.73 കോടി
78. കിന്‍ഫ്രയ്ക്ക് 324.31 കോടി
79. കെല്‍ട്രോണിന് 20 കോടി
80. വിവരസാങ്കേതിക മേഖലയ്ക്ക് 507.14 കോടി
81. കേരള സ്പേസ് പാര്‍ക്കിന് 52.50 കോടി.
82. സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടി
83. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയ്ക്ക് 23.51 കോടി
84. ഗ്രാഫീന്‍ അധിഷ്ഠിത ഉല്‍പ്പന്ന വികസനത്തിന് 260 കോടി
85. ഗതാഗത മേഖലയ്ക്ക് 1976.04 കോടി.
86. കൊല്ലം തുറമുഖം പ്രധാന നോണ്‍ മേജര്‍ തുറമുഖമാക്കി വികസിപ്പിക്കും.
87. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി.എ അനുവദിക്കും. ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും.
88. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി.
89. റബ്ബര്‍ സബ്സിഡി 180 രൂപയാക്കി ഉയര്‍ത്തി.
90. നഗര വികസന പരിപാടികള്‍ക്ക് 961.14 കോടി.
91. ബി.ഡി, ഖാദി, മുള, ചൂരല്‍, മത്സ്യബന്ധനവും സംസ്കരണവും കശുവണ്ടി, കയര്‍, തഴപ്പായ കരകൗശല നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് 90 കോടി.
92. പട്ടിക ജാതി ഉപ പദ്ധതിയ്ക്ക് 2979.40 കോടി.
93. പട്ടിക വര്‍ഗ്ഗ വികസനത്തിന് 859.50 കോടി.
94. മറ്റ് പിന്നാക്ക വിഭാഗ ക്ഷേമങ്ങള്‍ക്കായി 167 കോടി.
95. ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടി
96. മുന്നാക്ക വിഭാഗ ക്ഷേമത്തിന് 35 കോടി.
97. കെ.എസ്.എഫ്.ഇയ്ക്ക് പുതിയ 50 ബ്രാഞ്ചുകള്‍
98. 3 വര്‍ഷത്തിനുള്ളില്‍ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനുള്ള പരിപാടികള്‍.
99. വിഴിഞ്ഞം തുറമുഖത്തിന്റ വികസന സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ പ്രത്യേക ഡെവലപ്മെന്റ് സോണുകള്‍. ഇതിനായി നിക്ഷേപക സംഗമവും മാരിടൈം ഉച്ചകോടിയും
100. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ പി.ജി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡി പഠനത്തിന് അവസരമൊരുക്കും.

Content Summary: State Budget 2024: Know at a Glance

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !