അഞ്ച് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്ന കേസ്; അമ്മയെ കോടതി വെറുതെ വിട്ടു

0

കോഴിക്കോട്:
അഞ്ച് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ കോടതി വെറുതെ വിട്ടു. കോഴിക്കോട് പോക്സോ കോടതിയാണ് പ്രതിയായ സമീറയെ വെറുതെ വിട്ടത്. സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി.

2021 ജൂലായ് ഏഴിനായിരുന്നു കേസിനാസ്‌പദമായ സംഭവം. പയ്യാനക്കൽ ബീച്ച് ചാമുണ്ഡിവളപ്പിൽ നവാസ് - സമീറ ദമ്പതികളുടെ മകൾ ആയിഷ റനയാണ് മരിച്ചത്. മാനസിക അസ്വസ്ഥത കാരണം അമ്മ കുട്ടിയെ കൊന്നു എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്താണ് പൊലീസ് അന്വേഷണം നടത്തിയത്. നേർത്ത തൂവാലയോ തുണിയോ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തി എന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

ആയിഷ മരിച്ച ദിവസം അസ്വസ്ഥതകൾ പ്രകടിപ്പിച്ച സമീറയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ചികിത്സയ്‌ക്കായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. അവിടെ നൽകിയ ചികിത്സയിൽ സമീറയ്‌ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് വ്യക്തമായി. അന്ധവിശ്വാസമാകാം കൊലപാതകത്തിന് കാരണമെന്നാണ് സമീറയെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത്. എന്നാൽ കുറ്റം തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല.

Content Summary: A case of suffocating a five-year-old girl; The court acquitted the mother

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !