വളാഞ്ചേരി: സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ വളാഞ്ചേരി മേഖലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 3 ന് വയോജന സംഗമവും ബോധവത്കരണക്ലാസ്സും തിരിച്ചറിയൽകാർഡ് വിതരണവും
നടക്കുമെന്ന് ഭാരവാഹികൾ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വളാഞ്ചേരി മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ 10 മണിക്ക്
ഡോ. കെ ടി ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ലാവൈസ് പ്രസിഡന്റ് കെ ആർ സുകുമാരൻ അധ്യക്ഷനാകും. ജില്ലാ പൊലീസ് സൂപ്രണ്ട് (റിട്ട:) ശ്രീ യു അബ്ദുൽ കരീം "വയോജനങ്ങളും സാമൂഹ്യസുരക്ഷയും" എന്ന വിഷയത്തിലും,
സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം ശ്രീ വി രമേശൻ "ഭക്ഷ്യഭദ്രതയും വയോജനങ്ങളും" എന്ന വിഷയത്തിലും ക്ലാസെടുക്കും.
അസോസിയേഷൻ ജില്ലാസെക്രട്ടറി അഡ്വ. കെ വി ശിവരാമൻ അംഗങ്ങൾക്കുള്ള തിരിച്ചറിയൽകാർഡ് വിതരണം ഉദ്ഘാടനം ചെയ്യും. കെ ആർ ഗ്രൂപ്പ് ചെയർമാൻ കെ ആർ ബാലൻ,
സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി വി പി സഖറിയ, സംഘാടകസമിതി ചെയർമാൻ കെ പി ശങ്കരൻ തുടങ്ങിയവർ സംസാരിക്കും.
വളാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെപി ശങ്കരൻ, അസോസിയേഷൻ ജില്ലാവൈസ് പ്രസിഡന്റ് കെ ആർ സുകുമാരൻ, എൻ വേണുഗോപാലൻ, കെഎം ഫിറോസ്ബാബു, സി എസ് ജ്യോതി എന്നിവർ പങ്കെടുത്തു.
Content Summary: Dr.K.T.Jalil will inaugurate the Vayojana Sangam at Valanchery
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !