കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവച്ച് 1.34 കിലോഗ്രാം സ്വർണം പിടികൂടി. അബുദാബിയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ വന്ന കുന്ദമംഗലം സ്വദേശിനിയിൽ നിന്നാണ് മലപ്പുറം പൊലീസ് സ്വർണം പിടികൂടിയത്. സ്വർണം കടത്തിക്കൊണ്ടുവന്ന ഷമീറയെ (45) കസ്റ്റഡിയിലെടുത്തു.
ഷമീറയിൽ നിന്ന് സ്വർണം വാങ്ങാൻ വിമാനത്താവളത്തിന് പുറത്ത് കുന്നമംഗലം സ്വദേശികളായ റിഷാദ് (38), ജംഷീർ (35) എന്നിവർ എത്തിയിരുന്നു. ഇവരാണ് ആദ്യം പൊലീസിന്റെ പിടിയിലായത്. തുടർന്ന് ഷമീറയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദേഹപരിശോധനയിലാണ് വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്.
മൂന്ന് പാക്കറ്റ് സ്വർണമാണ് പിടിച്ചെടുത്തത്. വിപണിയിൽ 80 ലക്ഷത്തിലധികം രൂപ വില വരും. കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടുന്ന ഏട്ടാമത്തെ സ്വര്‍ണ്ണക്കടത്താണിത്.
Content Summary: Gold hidden under clothes seized in Karipur; A native of Kundamangalam is in custody
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !