ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന്റെ വില 15 രൂപ വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ഇന്നു മുതൽ നിലവിൽ വരും. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. കേന്ദ്ര ബജറ്റ് ഇന്നു അവതരിപ്പിക്കാനിരിക്കെയാണ് വാണിജ്യ സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികൾ വർധിപ്പിച്ചത്.
നവംബറിൽ വാണിജ്യാവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന്റെ വില 57.50 രൂപ കുറച്ചിരുന്നു. അതിനു മുൻപ് രണ്ടു മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 304 രൂപയാണ് കമ്പനികൾ വർധിപ്പിച്ചത്.
Content Summary: Commercial cylinder price hiked by Rs 15; New rate from today
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !