കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര: കൂലി കുറയുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് മന്ത്രി വി അബ്ദു റഹ്മാന്‍

0

കോഴിക്കോട്:
കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര കൂലി കുറയും. ഇക്കാര്യത്തില്‍ കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് മന്ത്രി വി അബ്ദു റഹ്മാന്‍ വ്യക്തമാക്കി.

വിമാന യാത്ര നിരക്കില്‍ തീരുമാനം എടുത്തത് കേന്ദ്രം ആണെന്നും ലീഗ് നേതാക്കള്‍ കാര്യം അറിയാതെ സംസ്ഥാന സര്‍ക്കാരിനെ പഴിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തിലെയും രാജ്യത്തെ മറ്റു ഭാഗങ്ങളിലെയും എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്ന് വ്യത്യസ്തമായി കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രക്കാരോട് അധികൃതരുടെ ഭാഗത്തുനിന്ന് ക്രൂരമായ വിവേചനവും വിമാന ടിക്കറ്റ് ചാര്‍ജ്ജിലുള്ള ഭീമമായ അന്തരവും വിശദമായി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മുസ്ലിം ലീഗ് എം പിമാര്‍ വിവരിച്ചു. ഹജ്ജ് യാത്രക്കാരായ തീര്‍ത്ഥാടകരോട് ഈ രീതിയിലുള്ള ചൂഷണം ഒരു നിലയിലും നീതീകരിക്കാന്‍ കഴിയില്ല. വേഗത്തില്‍ ഇടപെടല്‍ നടത്തി പരിഹരിക്കാനുള്ള നടപടിയുണ്ടാകണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു.

നേരത്തെ തന്നെ കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് ചാര്‍ജില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയെന്ന് മുസ്ലിം ലീഗ് എം പിമാര്‍ അറിയിച്ചിരുന്നു. കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരോട് കാട്ടുന്ന കടുത്ത വിവേചനം പരിഹരിക്കാനും നീതിപുലര്‍ത്താനും അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ലോക്‌സഭാംഗങ്ങളായ ഇ ടി മുഹമ്മദ് ബഷീര്‍, ഡോ. എം പി അബ്ദുസ്സമദ് സമദാനി എന്നിവരും രാജ്യസഭാംഗമായ പി വി അബ്ദുള്‍ വഹാബും ന്യൂനപക്ഷ - ഹജ്ജ്കാര്യ മന്ത്രി സ്മൃതി ഇറാനിയെ കണ്ട് നിവേദനം നല്‍കിയിരുന്നെന്നും മുസ്ലിം ലീഗ് നേതാക്കള്‍ അറിയിച്ചു.

Content Summary: MHajj journey from Karipur: Wages will be reduced
Minister V Abdu Rahman said that the Center has given assurance

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !