വളാഞ്ചേരി: ചെഗുവേര ഫോറം 15-ാം വാർഷികത്തിൻെറ ഭാഗമായി ഫ്രീ ഡ്രഗ്ഗ് ബാങ്ക് പദ്ധതി മലപ്പുറം ജില്ലയിൽ ഉടനീളം വ്യാപിപ്പിക്കുമെന്ന് ചെഗുവേര കൾച്ചറൽ & വെൽഫെയർ ഫോറം ഭാരവാഹികൾ അറിയിച്ചു.
സ്ഥിരം മരുന്ന് കഴിക്കുന്ന നിർധനരായ മുഴുവൻ രോഗികൾക്കും ജീവിതാവസാനം വരെ സൗജന്യമായി മരുന്ന് നൽകി വരുന്ന പദ്ധതിയാണ് ഫ്രീ ഡ്രഗ്ഗ് ബാങ്ക് പദ്ധതി. എല്ലാ മാസവും ഒന്നാം തീയ്യതിയും രണ്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെ വളാഞ്ചേരി പൊലീസ് സ്റ്റേഷന് സമീപമുള്ള ചെഗുവേര സെന്ററിൽ വെച്ചാണ് മരുന്ന് വിതരണം നടന്നു വരുന്നത് . ആവശ്യമായതിൻെറ 90% മരുന്നുകളും വിവിധ മരുന്നു കമ്പനികളിൽ നിന്നും ലഭിക്കുന്ന സാമ്പിൾ വഴിയാണ് ശേഖരിക്കുന്നത്.
ഈ പ്രവർത്തനത്തിന് ഫോറം രക്ഷാധികാരികളായ ഡോ. എൻ.എം. മുജീബ് റഹ്മാൻ, ഡോ.എൻ. മുഹമ്മദലി, ഡോ ദീപു ജേക്കബ്ബ് എന്നിവരാണ് നേതൃത്വം നൽകുന്നത്. ദുബായ് ഫോറം ഗ്രൂപ്പ് ചെയർമാൻ വി.പി. ലത്തീഫാണ് വിലക്കൊടുത്ത് വാങ്ങുന്ന മരുന്നിന് കഴിഞ്ഞ 13 വർഷമായി സാമ്പത്തിക സഹായം നൽകി വരുന്ന തെന്നും ഭാരവാഹികൾ അറിയിച്ചു. ഒരോ രോഗികൾക്കും ആവശ്യമായ മരുന്നുകൾ പേരെഴുതി പ്രത്യേകം കവറിലാക്കി ആവശ്യമായ നിർദ്ദേശം എഴുതി നേരത്തെ തയ്യാറാക്കി വെക്കും. ഫോറം ചീഫ് കോഡിനേറ്ററും ഫാർമസിസ്റ്റുമായ വെസ്റ്റേൺ പ്രഭാകരനാണ് ഈ പ്രവർത്തനങ്ങളുടെ ചുമതല നിർവ്വഹിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
വളാഞ്ചേരിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫോറം ചീഫ് കോഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ, പ്രസിഡൻറ് വി.പി.എം. സാലിഹ്, സെക്രട്ടറി കെ.പി. അബ്ദുൽ ഗഫൂർ, ശശി മാമ്പറ്റ, വി.വി. സനൽകുമാർ, സുരേഷ് , മോഹൻകുമാർ അഴിക്കാട്ടിൽ എന്നിവർ പങ്കെടുത്തു.
Content Summary: Distribution of free medicine till the end of life to poor patients.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !