ഹൈദരാബാദ്: സെൽഫി എടുക്കാനായി 25 അടി ഉയരമുള്ള മുൾവേലി ചാടി കടന്നു മൃഗശാലയിലെ കൂടിനടുത്തെത്തിയ യുവാവിനെ സിംഹം കടിച്ചുകൊന്നു. രാജസ്ഥാനിലെ അൾവാർ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജർ (38) എന്നയാളാണ് കൊല്ലപ്പെട്ടത്.
ആന്ധ്രപ്രദേശിലെ തിരുപ്പതിയിലെ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കിൽ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. സിംഹക്കൂടിനടുത്ത് പൊതുജനങ്ങൾക്ക് പ്രവേശിക്കുന്നതിനു നിരോധനം ഏർപ്പെടുത്തിയ സ്ഥലത്തിറങ്ങി യുവാവ് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സിംഹത്തിന്റെ ആക്രമണമെന്നു മൃഗശാല അധികൃതർ പറഞ്ഞു.
25 അടി ഉയരമുള്ള മുൾവേലി ചാടി കടന്നാണ് ഇയാൾ സിംഹക്കൂട്ടിന് അടുത്തെത്തിയത്. ഇതിനിടെ ചാടി വീണ സിംഹം പ്രഹ്ലാദിന്റെ കഴുത്തിന് പിടിച്ച് വലിച്ചു കീറുകയായിരുന്നു. സിംഹത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ സമീപത്തെ മരത്തില്‍ കയറാന്‍ നോക്കിയെങ്കിലും ശ്രമം വിഫലമായി.
അധികൃതർ എത്തുന്നതിനു മുൻപുതന്നെ സിംഹം ഇയാളെ കടിച്ചുകൊന്നെന്നാണു റിപ്പോർട്ട്. യുവാവിന്റെ കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നു മൃഗശാല അധികൃതർ അറിയിച്ചു.
Content Summary: Dare to take a selfie; A young man was bitten by a lion at the zoo.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !