ദുബായ് കെഎംസിസി അബുഹൈൽ ഓഡിറ്റോറിയർത്തിൽ വെച്ച് നടന്ന കോട്ടക്കൽ മണ്ഡലം കെഎംസിസി കൗൺസിൽ മീറ്റ് യു എ ഇ. കെഎംസിസി ജനറൽ സെക്രട്ടറി പികെ അൻവർ നഹ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിവി അഷ്‌റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ലത്തീഫ് തെക്കഞ്ചേരി കഴിഞ്ഞ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു.
ചടങ്ങിൽ മുസ്തഫ തിരൂർ, ആർ ശുകൂർ, കെപിഎ സലാം, യാഹു മോൻ ഹാജി, പിവി നാസർ, സിദ്ധിഖ് കാലൊടി, എംസി അലവികുട്ടി ഹാജി, മുജീബ് കോട്ടക്കൽ, ഫക്രുദീൻ മാറാക്കര, ഷമീം ചെറിയ മുണ്ടം, ഉസ്‌മാൻ എടയൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
2024-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി പ്രസിഡന്റായി ഇസ്മായിൽ കോട്ടക്കൽ, ജനറൽ സെക്രട്ടറിയായി പിടി.അഷ്‌റഫ് മാറാക്കരയും, ട്രഷറർ ആയി അസീസ് കുറ്റിപ്പുറം വൈസ് പ്രസിഡന്റ് മാരായി റഷീദ് വളാഞ്ചേരി, സൈദ് മാറാക്കര, അലി കോട്ടക്കൽ, മുസ്തഫ കുറ്റിപ്പുറം, റഫീഖ് പൊന്മള, അഷ്‌റഫ് എടയൂർ, സെക്രട്ടറിമാരായി, അബൂബക്കർ പൊന്മള, ശരീഫ് പിവി കരേക്കാട്, റസാഖ് വളാഞ്ചേരി, റാഷിദ് കോട്ടക്കൽ, ശരീഫ് ടിപി എടയൂർ, സലാം ഇരിമ്പിളിയം എന്നിവരെയും തെരെഞ്ഞെടുത്തു.
റിട്ടേനിംഗ് ഓഫീസർ കരീം കാലൊടി, നിരീക്ഷകൻ ഫുആദ് കുരിക്കൾ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വിവിധ പഞ്ചായത്ത് മുൻസിപൽ കമ്മിറ്റി ഭാരവാഹികൾ പുതിയ കമ്മിറ്റിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Content Summary: Dubai KMCC elected new office bearers for Kottakal constituency committee
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !