വളാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ കെട്ടിടനിര്‍മ്മാണാനുമതി അപേക്ഷകള്‍ സ്വീകരിക്കുന്നതിന് കുറ്റമറ്റ സംവിധാനം ഒരുക്കണം - ലെൻസ്ഫെഡ്

0

കെ.സ്മാര്‍ട്ട് വഴി പ്ലാനുകള്‍ സമര്‍പ്പിക്കുന്നതിനായുള്ള സംവിധാനങ്ങള്‍ സ്വീകരിക്കാത്തതിനാലും ഉദ്യോഗസ്ഥ തലത്തില്‍ വേണ്ടത്ര വ്യക്തതയില്ലാത്തതിനാലും 2023 ഡിസംബര്‍ 27-ാം
തീയതി മുതല്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട അപേക്ഷകള്‍
സമര്‍പ്പിക്കുന്നതിന് ലൈസന്‍സികള്‍ക്കും അപേക്ഷകര്‍ക്കും തടസ്സം നേരിടുകയാണ്. 
2024 ജനുവരി 1 മുതല്‍ കെ.സ്മാര്‍ട്ട് വഴി എല്ലാ മുന്‍സിപ്പാലിറ്റികളിലും പ്ലാനുകള്‍ സമര്‍പ്പിച്ച് അനുമതികള്‍ ലഭ്യമായിട്ടുണ്ടെങ്കിലും വളാഞ്ചേരി മുന്‍സിപ്പാലിറ്റിയില്‍ ഇതുവരെ ഒരു പെര്‍മിറ്റ് പോലും നല്‍കാന്‍ അധികൃതര്‍ക്ക് സാധിക്കാത്ത തരത്തില്‍ തടസ്സങ്ങള്‍ നിലനില്‍ക്കുകയാണ്.
ആയത് പരിഹരിച്ച് കെട്ടിടനിര്‍മ്മാണ അപേക്ഷയുമായി ബന്ധപ്പെട്ട് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് മുന്‍സിപ്പല്‍ അധികൃതരോട് ലെൻസ്ഫെഡ്‌ കുറ്റിപ്പുറം യൂണിറ്റ് ജനറല്‍ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ലെൻസ്‌ഫെഡ് സംസ്ഥാന സമിതി അംഗം ഹൈദർ പി ഉൽഘാടനം ചെയ്തു.. ഏരിയ പ്രസിഡണ്ട് വി.അബ്ദുൽ നാസർ അധ്യക്ഷനായിരുന്നു.
 ജില്ലാ സമിതിയംഗം ശ്രീജിത്ത് പി.എം, സെക്രട്ടറി സോമസുന്ദരൻ ,പി.ഗോപാലകൃഷണൻ, താജുദ്ധീൻ പി.പി
ഫാസിൽ പി. 
 ശിവപ്രകാശ് , അജേഷ് പട്ടേരി ,  ഹമീദ് വി . പി തുടങ്ങിയവർ സംസാരിച്ചു
Content Summary: Flawless system to receive building permit applications in Valancherry Municipality - Lensfed

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !