2024 ലെ ലോക്‍സഭാ തെരഞ്ഞെടുപ്പ് സുഗമവും ഫലപ്രദവുമായി നടത്തുന്നതിന് ജില്ലാതല നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിറക്കി. വിവിധ വിഭാഗങ്ങളും നോഡല്‍ ഓഫീസര്‍മാരുടെ പേരുകളും ക്രമത്തില്‍:
മാന്‍പവര്‍ മാനേജ്‌മെൻ്റ്- ഹുസൂര്‍ ശിരസ്തദാർ (കളക്ടറേറ്റ്), ട്രെയിനിങ് മാനേജ്‌മെൻ്റ് - ഡെപ്യൂട്ടി കളക്ടർ (ലാന്‍ഡ് അക്വിസിഷന്‍), മെറ്റീരിയല്‍ മാനേജ്‌മെന്റ് - സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (കിഫ്ബി എല്‍.എ യൂണിറ്റ്-3), ട്രാൻസ്പോർട്ട് മാനേജ്‍മെന്റ് - റീജിനൽ ട്രാൻസ്പോർട്ട് ഓഫീസർ (എൻഫോഴ്സ്മെന്റ്), കംപ്യൂട്ടറൈസേഷന്‍, സൈബര്‍ സെക്യൂരിറ്റി ആന്റ് ഐ.ടി - ജില്ലാ ഇന്‍ഫോര്‍മാറ്റിക്സ് ഓഫീസര്‍, സ്വീപ്പ്- അസി.കളക്ടര്‍, ക്രമസമാധാനം, വോട്ടിങ് മെഷീന്‍ ആന്റ് സെക്യൂരിറ്റി പ്ലാന്‍ - അഡീ.സൂപ്രണ്ട് ഓഫ് പൊലീസ്, ഇ.വി.എം മാനേജ്‌മെൻ്റ് - ഡെപ്യൂട്ടി കളക്ടര്‍ (സോണല്‍ ലാന്റ് ബോര്‍ഡ്), മാതൃകാ പെരുമാറ്റ ചട്ടം- അസി. ഡയറക്ടര്‍ II (എ.ഡി.സി, മലപ്പുറം), എക്സ്പെന്‍ഡിച്ചര്‍ ആന്റ് മോണിറ്ററിങ് സെല്‍ - സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍, ബാലറ്റ് പേപ്പര്‍ പോസ്റ്റല്‍ ബാലറ്റ് ആന്റ് ഇലക്ട്രോണിക് ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് (ഇ.ടി.പി.ബി.എസ്) സംവിധാനം - എം.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മീഡിയ, സോഷ്യൽ മീഡിയ - ജില്ലാ ഇൻഫർമേഷൻ ഓഫീസർ, കമ്മ്യൂണിക്കേഷന്‍ പ്ലാന്‍ - ഡെപ്യൂട്ടി കളക്ടര്‍ (റവന്യൂ റിക്കവറി), വോട്ടര്‍ പട്ടിക - സീനിയര്‍ സൂപ്രണ്ട് (സ്യൂട്ട് സെല്‍, കളക്ടറേറ്റ്), വോട്ടര്‍ ഹെല്‍പ്പ് ലൈന്‍, പരാതിപരിഹാരം - ജില്ലാ പഞ്ചായത്ത് സെക്രട്ടറി, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ - ഡെപ്യൂട്ടി ഡയറക്ടര്‍ (ട്രെയിനിങ് - പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ്).
Content Summary: Lok Sabha Elections: Nodal officers appointed in Malappuram district
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !