ഇരിമ്പിളിയം വെണ്ടല്ലൂർ വി.പി.എ.യു. പി സ്കൂൾ നവതി ആഘോഷവും യാത്രയപ്പ് സമ്മേളനവും വ്യാഴാഴ്ച.. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ

0

90 വർഷമായി വെണ്ടല്ലൂർ ഗ്രാമത്തിന്റെ സാംസ്കാരിക മുന്നേറ്റത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ച വെണ്ടല്ലൂർ വി.പി.എ.യു.പി സ്കൂളിൻറെ വാർഷികാഘോഷ പരിപാടിയും നവധി ആഘോഷവും ഫെബ്രവരി 29, മാർച്ച് 1 തിയ്യതികളിലായി നടക്കുമെന്ന് സ്കൂൾ അധികൃതർ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


  1933ല്‍ ജന്മിയും റിട്ടയേഡ് തഹസിൽദാറുമായ മഠത്തിൽ ശ്രീ നാരായണൻ നായർ സ്ഥാപിക്കപ്പെട്ട വിദ്യാലയം 90വർഷമായി കുട്ടികളുടെ കലാസാംസ്കാരിക കായിക മുന്നേറ്റത്തിന് അതുല്യമായ പങ്കുവഹിച്ച ഒരു സ്ഥാപനമാണ്. നവതി ആഘോഷ പരിപാടിയുടെ ഭാഗമായുള്ള സംസ്കാരിക സമ്മേളനത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാനുപ്പ മാസ്റ്റർ നിർവഹിക്കും. കവിയുംസാഹിത്യകാരനുമായ  ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. സംഗീത നിരൂപകനും മാപ്പിളപ്പാട്ട് ഗായകൻ

  ഫിറോസ് ബാബു മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് 500 ഓളം കുട്ടികൾ പങ്കെടുക്കുന്ന കലാപരിപാടികളും നടക്കും.  പൂർവ്വ വിദ്യാർത്ഥി സംഗമവും ഉണ്ടാകും .

  പരിപാടിയുടെ വിളംബര ഘോഷയാത്ര ഫെബ്രുവരി 29 ന് വൈകുന്നേരം 4 മണിക്ക് സ്കൂൾ പരിസരത്ത് നിന്ന് ആരംഭിക്കും. പരിപാടിയിൽ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസീല ടീച്ചർ ജില്ലാ പഞ്ചായത്ത് മെമ്പർ എ പി സബാഹ്  കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.സി എ നൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷെഫീദ ബേബി സുനിത തുടങ്ങിയവർ പങ്കെടുക്കും . ഗുരുവന്ദനം പരിപാടിയിൽ വിരമിച്ച ഗുരുശ്രേഷ്ഠരെആദരിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

 വളാഞ്ചേരി പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനറും ഹെഡ്മിസ്ട്രസുമായ  കെ പ്രേമകുമാരി , പി.സുബൈർ , നജിയ പി.പി ,മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു
Content Summary: Irimpiliyam Vendallur V.P.A.U. P School
Navati celebration and farewell meeting on Thursday..

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !