പി ടി എ ഫോറത്തിൻ്റെയും സബ്‌ജില്ലാ ഹെഡ്‌മാസ്റ്റേഴ്‌സ് ഫോറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഉപജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ പി ടി എ ഭാരവാഹികൾ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ, ക്ലാസ് പി ടി എ പ്രസിഡന്റുമാർ, എം ടി എ പ്രസിഡൻ്റ്മാർ, എസ് എം സി ചെയർമാൻമാർ, സ്കൂൾ പ്രധാനാധ്യാപകർ എന്നിവർക്ക് വേണ്ടി ഫെബ്രുവരി 6 ന് ശില്പശാല സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കാടാമ്പുഴ മൈത്രി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ വി ആർ വിനോദ് ഐ എ എസ് നിർവഹിക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേഷ്‌കുമാർ മുഖ്യ പ്രഭാഷണം നടത്തും. ഡയറ്റ് ഫാക്കൽറ്റി ഡോ.ബാബു വർഗീസ് ക്ലാസെടുക്കും. തിരൂർ ഡി ഇ ഒ പിവി സാബു , പിവി സ്‌മിത (ഡയറ്റ് ഫാക്കൽറ്റി), കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ,വി കെ ഹരീഷ്, ബി പി സി. ടി അബ്ദുൽ സലീം പിടിഎ സബ്‌ജില്ലാ ഭാരവാഹികൾ എച്ച് എം ഫോറം ഭാരവാഹികൾ എന്നിവർ സംസാരിക്കും.
പ്രസ്റ്റ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി കെ ഹരീഷ്, സബ്‌ജില്ല പി ടി എ പ്രസിഡൻ്റ് നസീർ തിരൂർക്കാട്, എച്ച് എം ഫോറം സെക്രട്ടറി വിപി അബ്ദുറഹ്മാൻ, പിടിഎ സബ്‌ജില്ലാ ഭാരവാഹികളായ സി രാജേഷ്, സുരേഷ് മലയത്ത്, ഒ കെ ജുമൈല, കെഎം ഷംന നാസർ എന്നിവർ പങ്കെടുത്തു.
Content Summary: Kutippuram Sub-District PTA Forum: The workshop will be inaugurated by the District Collector in Kadampuzha.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !