മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ പരമ്ബരാഗത ഹിന്ദുശിലാക്ഷേത്രമായ അബുദാബി 'ബാപ്‌സ്' ഹിന്ദുശിലാക്ഷേത്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.
ചടങ്ങില്‍ യുഎഇ ഭരണാധികാരികളടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ രാവിലെ നടന്നിരുന്നു. ബാപ്‌സ് മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു കര്‍മ്മങ്ങള്‍.
ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ഉദ്ഘാടനദിനത്തില്‍ പ്രവേശനം അനുവദിച്ചത്. ബോളിവുഡ് നടന്‍ അക്ഷയ്കുമാറം ഗായകന്‍ ശങ്കര്‍ മഹാദേവനും ഉദ്ഘാടനത്തിനായി ക്ഷേത്രത്തിലെത്തിയിരുന്നു.
'ഈ ക്ഷേത്രം എല്ലാവര്‍ക്കും വേണ്ടിയാണ് നിര്‍മിച്ചിരിക്കുന്നത്. ദൈവകൃപയും എല്ലാവരുടെയും സഹകരണവും അബുദാബി ഭരണാധികാരിയുടെ കാരുണ്യവും നമ്മുടെ പ്രധാനമന്ത്രിയുടെ സഹായവും മഹാനായ സന്യാസിമാരുടെ അനുഗ്രഹവുമാണ് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. ഇത് ആഘോഷത്തിന്റെയും നന്ദിയുടെയും ദിനമാണ്' സ്വാമി ബ്രഹ്മവിഹാരിദാസ് പറഞ്ഞു.
യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ടവറുകള്‍ ഉള്‍ക്കൊള്ളുന്ന ക്ഷേത്രം 27 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. ഇത് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ സംഭാവന ചെയ്തതാണ്. ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് കൊണ്ടുവന്ന അര ഡസൻ മരങ്ങള്‍ ക്ഷേത്രത്തിലേക്കുള്ള നടപ്പാതയില്‍ സ്ഥിതിചെയ്യുന്നു. അവിടെ പുരാതന ഇന്ത്യയിലെ പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവയെ പ്രതീകാത്മകമായി പ്രതിനിധീകരിക്കുന്നതിനായി മൂന്ന് ജലാശയങ്ങള്‍ നിർമ്മിച്ചിട്ടുണ്ട്.
Content Summary: Prime Minister Narendra Modi inaugurated the Hindu temple in Abu Dhabi
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !