സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധാനങ്ങളുടെ വില ഇനി മുതല്‍ വർധിക്കും. 13 സാധാങ്ങള്‍ക്ക് നല്‍കുയിരുന്ന 55 ശതമാനം സബ്സിഡി 35 ശതമാനമായി വെട്ടിക്കുറയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉല്‍പന്നങ്ങളുടെ വിലയിവും മാറ്റം വരുത്താനും യോഗത്തില്‍ തീരുമാനമായി. 2016ല്‍ ആദ്യ പിണറായി സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സബ്സിഡി സാധനങ്ങളുടെ വില കൂട്ടേണ്ടതില്ലെന്ന്. ആ തീരുമാനത്തിനാണ് തുടർ ഭരണം ലഭിച്ച് മൂന്നാം വർഷം പിന്നിടുമ്ബോള്‍ മാറ്റം വരുന്നത്.വിപണി വിലയ്ക്ക് അനുസൃതമായി നിശ്ചിത നിരക്കില്‍ സബ്സിഡി നല്‍കുന്ന രീതിയാണ് സപ്ലൈകോ പിന്തുടർന്നിരുന്നത്.
വിശദമായി പലപ്പോഴായി നടത്തിയ ചർച്ചയ്ക്കൊടുവില്‍ നവംബർ മാസത്തിലാണ് എല്‍ഡിഎഫ് നേതൃയോഗം വില വർധിപ്പിക്കാമെന്ന് തീരുമാനിച്ചത്. തുടർന്ന് സർക്കാർ ഇതിനായി വിദഗ്ദധ സമിതിയെ നിയോഗിച്ചു. ഇവർ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
വില വർധനവ് വരുന്ന 13 സാധനങ്ങള്‍
1-ചെറുപയര്‍
2-ഉഴുന്ന്
3-വന്‍കടല
4-വന്‍പയര്‍
5-തുവരപ്പരിപ്പ്
6-മുളക്
7-മല്ലി
8-പഞ്ചസാര
9-വെളിച്ചെണ്ണ
10-ജയ അരി
11-കുറുവ അരി
12-മട്ട അരി
13-പച്ചരി
Content Summary: Subsidy reduced; Prices of 13 items including rice and sugar will increase in supply
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !