മലപ്പുറം: അശ്രദ്ധയും അമിതവേഗതയും അച്ചടക്കക്കുറവും വാഹനാപകടങ്ങൾക്ക് പ്രധാന കാരണങ്ങളാണെന്ന് മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് ഐഎഎസ് അഭിപ്രായപ്പെട്ടു. വാഹനപ്പെരുപ്പവും റോഡുകളുടെ ക്ഷമതക്കുറവും തമ്മിലുള്ള അന്തരവും അപകടങ്ങൾ അധികരിക്കാൻ കാരണമായി മാറുന്നുണ്ട്. റോഡിൽ പാലിക്കേണ്ട മര്യാദകളും നിയമങ്ങളും സ്വയം പാലിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ടുള്ള റോഡ് സംസ്കാരം രൂപപ്പെടുത്തണം. ഇക്കാര്യത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കാൻ റാഫ് രൂപം നൽകിവരുന്ന നൂതന കർമ്മപരിപാടികൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം കുടുംബശ്രീ മിഷനുമായി കൈകോർത്ത് സംഘടിപ്പിച്ച റോഡുസുരക്ഷ സമ്മേളനവും വനിത സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു അധ്യക്ഷനായിരുന്നു. ചടങ്ങിൽ, റോഡ് സുരക്ഷാ ബോധവൽക്കരണത്തിനും ലഹരി വിരുദ്ധ ക്യാമ്പയിനുമായി കൊണ്ടോട്ടി അട്മാസ് ഒരുക്കിയിട്ടുള്ള രണ്ടു വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം ശിഹാബ് തങ്ങൾ ചാരിറ്റബിൾ സെൻ്റർ ചെയർമാൻ പി എ ജബ്ബാർ ഹാജിക്ക് നൽകി കളക്ടർ നിർവ്വഹിച്ചു.
കുടുംബശ്രീ മിഷൻ ജില്ല കോർഡിനേറ്റർ ജാഫർകെ കക്കൂത്ത് മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് എക്സൈസ് വൈ. ഷിബു റാഫ് ഐഡി കാർഡുകൾ വിതരണം ചെയ്ത് ലഹരി വിരുദ്ധ സന്ദേശം നൽകി. വനിത പോലീസ് ഇൻസ്പെക്ടർ എം കെ. ഇന്ദിരാമണി റോഡുസുരക്ഷ ലഘുലേഖകൾ ജുബീന സാദത്തിനും ശബ്ന തുളുവത്തിനും നൽകി പ്രകാശനം ചെയ്തു. മുഖ്യരക്ഷാധികാരി പാലോളി അബ്ദുറഹിമാൻ ഉപഹാര സമർപ്പണം നിർവ്വഹിച്ചു.
കുടുംബശ്രീ പ്രോഗ്രാം മാനേജർ കെ എസ് ഹസ്ക്കർ, അഡ്മാസ് മാനേജിംഗ് ഡയറക്ടർ കെ. അബ്ദുൽ നാസർ, റാഫ് ജില്ല പ്രസിഡണ്ട് എം ടി തെയ്യാല, മലപ്പുറം പ്രസ്സ് ക്ലബ്ബ് സെക്രട്ടറി സി വി രാജേഷ്, പ്രോഗ്രാം കോർഡിനേറ്റർ പി സൂര്യ, റാഫ് ജില്ല ജനറൽ സെക്രട്ടറി ഏകെ. ജയൻ തുടങ്ങിയവർ അനുമോദന പ്രസംഗം നടത്തി. റോഡ് സേഫ്ടി കൺസൾട്ടൻ്റും റിട്ട. ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുമായ ഡോ. പി മുഹമ്മദ് നജീബ് റോഡുസുരക്ഷ ക്ലാസ് എടുത്തു. വിജയൻ കൊളത്തായി,സക്കീന പുൽപ്പാടൻ, നൗഷാദ് മാമ്പ്ര, കെ സി വേണുഗോപാലൻ, ബേബി ഗിരിജ, കെ പി. ഷംസീർ ബാബു, ഇടവേള റാഫി,ഷെറിൻ ഷാജി, കെ.ശിഹാബ്, സാബിറ ചേളാരി, സാവിത്രി ടീച്ചർ, എൻ ടി മൈമൂന തുടങ്ങിയവർ പ്രസംഗിച്ചു. റാഫ് വനിതാ ഫോറം രക്ഷാധികാരി സുജാത വർമ്മ സ്വാഗതവും റഊഫ് വരിക്കോടൻ നന്ദിയും പറഞ്ഞു.
Content Summary: Road Accident: Creation of Negligence - District Collector VR Vinod
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !