സംസ്ഥാനത്ത് സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതോടെ വില വര്‍ധന പ്രാബല്യത്തിലാകും. സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളുടെ വിലയാണ് വര്‍ധിപ്പിച്ചത്.
ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയുടെ വിലയാണ് വര്‍ധിക്കുന്നത്.
13 ഇനം സാധനങ്ങള്‍ക്ക് നല്‍കിയിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കി കുറച്ചാണ് പുതുക്കിയ വില പുറത്തിറക്കിയത്. എട്ട് വര്‍ഷത്തിനു ശേഷമാണ് സപ്ലൈക്കോ വില വര്‍ധിപ്പിക്കുന്നത്.
പുതുക്കിയ വില ഇങ്ങനെ (ഒരു റേഷന്‍ കാര്‍ഡിനു പ്രതിമാസം നല്‍കുന്ന അളവ്)
ചെറുപയര്‍: ഒരു കിലോ- 92 രൂപ
ഉഴുന്ന്: ഒരു കിലോ- 95 രൂപ
വന്‍കടല: ഒരു കിലോ- 69 രൂപ
വന്‍പയര്‍: ഒരു കിലോ- 75 രൂപ
തുവരപരിപ്പ്: ഒരു കിലോ- 111 രൂപ
മുളക്: അര കിലോ- 82 രൂപ
മല്ലി: അര കിലോ- 39 രൂപ
പഞ്ചസാര: ഒരു കിലോ- 27 രൂപ
വെളിച്ചെണ്ണ: അര ലിറ്റര്‍- 55 രൂപ
എല്ലാ അരി ഇനങ്ങളും ഉള്‍പ്പെടെ പത്ത് കിലോ
ജയ അരി: ഒരു കിലോ- 29 രൂപ
കുറുവ അരി: ഒരു കിലോ- 30 രൂപ
മട്ട അരി: ഒരു കിലോ- 30 രൂപ
പച്ചരി: ഒരു കിലോ- 26 രൂപ
Content Summary: The government has issued an order increasing the price of subsidized goods distributed through Supplyco; Know the revised price...
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !