കേരളീയ വാദ്യകലയുടെ സമ്പൂർണ്ണ ഗ്രന്ഥമാണ് 3 പുസ്തകങ്ങളായി 'ത' 'കി' 'ട' എന്ന പേരിൽ പുറത്തിറങ്ങുന്നത്. കണ്ടനകം ആസ്ഥാനമായി പ്രവർത്തിക്കുന്ന സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യമാണ് പുസ്തകം പുറത്തിറക്കുന്നത്. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അടക്കമുള്ള പഗത്ഭരുടെ മേൽനോട്ടത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നതെന്ന് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഡയറക്ടർ സന്തോഷ് ആലങ്കോട് തവനൂർ പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ഷഡ്‌കാല ഗോവിന്ദന്മാരാരുടെ കാലഘട്ടംമുതൽ ഇന്നത്തെ തലമുറയിലുള്ള പതിനായിരത്തിലധികം വാദ്യകലാകാരന്മാരുടെ വിവരങ്ങൾ ഈ ഗ്രന്ഥങ്ങളിൽ ഉണ്ടന്നും കേരളത്തിലെ പ്രശസ്‌തരായ പതിനഞ്ചോളം ചരിത്രകാരന്മാരുടെയും പ്രഗത്ഭരായ വാദ്യകലാകാരന്മാ
രുടെയും ലേഖനങ്ങളും കഥകളി, പഞ്ചവാദ്യം, തായമ്പക, മേളങ്ങൾ, കേളി, പാണി, കലശക്കൊട്ട്, സന്ധ്യവേല, കൊമ്പ്പറ്റ്,
കുഴൽപറ്റ് ഉൾപ്പെടെ വിവിധ അവതരണങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നുവെന്നും സന്തോഷ് ആലങ്കോട് പറഞ്ഞു.
സാമവേദം, നാട്യശാസ്ത്രം, ചുമർചിത്രകല, ദാരുശില്‌പം, ഫോക്ക്‌ലോർ, ഗുരുമുഖത്തുനിന്നറിഞ്ഞ വായ്മൊഴികൾ ഉൾപ്പെടെയുള്ള വിശദാംശങ്ങളും
ചെണ്ട, തിമില, മദ്ദളം, ഇടയ്ക്ക, കൊമ്പി, കുറുംകുഴൽ, ഇലത്താളം ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ
ചരിത്രവും നിർമ്മാണ രീതികളും പുസ്തകത്തിൽ ഉണ്ട്.
കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പ്രധാന ക്ഷേത്രങ്ങളിലെ വാദ്യപാരമ്പര്യത്തിന്റെ വിവരങ്ങൾ അടക്കം ഉൾപ്പെടുത്തിയ ഗ്രന്ഥത്തിന് മൂന്ന് വാള്യങ്ങളിലുമായി 2000ത്തോളം പേജുകൾ ഉണ്ട്. 4000രൂപ മുഖവിലയുള്ള ഈ 3 പുസ്‌തകങ്ങൾ പ്രീ പബ്ലിക്കേഷനിൽ 2800 രൂപക്ക് ലഭിക്കുമെന്ന് സന്തോഷ് ആലങ്കോട് കൂട്ടിച്ചേർത്തു.
Content Summary: 'Thakita' historical book with comprehensive information about Kerala musical tradition is ready for publication
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !