സന്തോഷ് ട്രോഫി ചരിത്രത്തിലാദ്യമായി ലോകത്തെല്ലായിടത്തും ഫിഫ പ്ലസിലൂടെ സൗജന്യമായി തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.
ഫെബ്രുവരി 21 ന് തുടങ്ങി മാര്‍ച്ച് 9 ന് അവസാനിക്കുന്ന ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് അരുണാചല്‍ പ്രദേശിലെ യുപിയയിലുള്ള ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
ഗ്രൂപ്പ് ഘട്ടം, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നിവയുള്‍പ്പെടെ അവസാന റൗണ്ടിലെ 37 മത്സരങ്ങളും ഫിഫ പ്ലസില്‍ സൗജന്യമായി തത്സമയം സംപ്രേഷണം ചെയ്യും.
വെബ്, മൊബൈല്‍ വെബ്, മൊബൈല്‍ ആപ്പ്, കണക്റ്റുചെയ്ത ടിവി ആപ്ലിക്കേഷനുകള്‍, ഫാസ്റ്റ് ചാനലുകള്‍ എന്നിവയിലുടനീളം ലഭ്യമായ ഫിഫയുടെ ഡയറക്ട് ടു കണ്‍സ്യൂമര്‍ വീഡിയോ പ്ലാറ്റ്ഫോമാണ് ഫിഫ പ്ലസ്. ഫുള്‍ മാച്ച് റീപ്ലേകളും ഫിഫ പ്ലസില്‍ ലഭ്യമാകും.
Content Summary: Santosh Trophy can be seen from anywhere in the world; Free streaming on FIFA Plus
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !