നിരവധി നല്ല മലയാള സിനിമകള്‍ റിലീസാകുന്ന ഒരു വര്‍ഷമായി മാറുകയാണ് 2024. റിലീസ് ചെയ്തതില്‍ മിക്ക സിനിമകളും ഹിറ്റ്‌ലിസ്റ്റില്‍ ഇടംപിടിച്ചു. 2 മാസത്തിനുള്ളില്‍ തന്നെ ആദ്യ 50 കോടി ക്ലബ് ചിത്രവും മലയാളത്തിന് ലഭിച്ചു. പ്രേമലുവാണ് 50 കോടി ക്ലബില്‍ എത്തിയ ചിത്രം. പ്രേമലു 50 കോടി ക്ലബില്‍ കടന്നപ്പോള്‍ അന്‍പത് കോടി ക്ലബ്ബില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായി മാറി നസ്‌ലെൻ.
വൈകാതെ തന്നെ മമ്മൂട്ടി ചിത്രം ഭ്രമയുഗവും 50 കോടി ക്ലബ്ബില്‍ എത്തും. പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ അവരുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് മോളിവുഡിന്റെ 50 കോടി ക്ലബ്ബ് സിനിമകളെ പരിചയപ്പെടുത്തിയിരിക്കുന്നത്. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയ ചിത്രം പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തില്‍ പിറന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറാണ്. നാല് ദിവസം കൊണ്ടാണ് ചിത്രം ക്ലബിലെത്തിയത്.
ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ളത് ദുല്‍ഖര്‍ ചിത്രം കുറുപ്പാണ്. 5 ദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബില്‍ കയറിയത്. ആറ് ദിവസം കൊണ്ട് ക്ലബിലെത്തി മൂന്നാം സ്ഥാനം നേടിയിരിക്കുന്നത് മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വമാണ്. നാലാം സ്ഥാനത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 ആണ്. ഒരാഴ്ച കൊണ്ടാണ് ഈ നേട്ടം.
നേര്(8 ദിവസം), കണ്ണൂര്‍ സ്‌ക്വാഡ് (8 ദിവസം) ആര്‍ഡിഎക്‌സ്(9 ദിവസം), കായംകുളം കൊച്ചുണ്ണി (11 ദിവസം) പ്രേമലു(13 ദിവസം) പുലിമുരുകന്‍ (14 ദിവസം) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
Content Summary: Nazlen owns the record; Premalu is in the 50 crore club
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !