![]() |
പ്രതീകാത്മക ചിത്രം |
അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ആധാര്‍ കാര്‍ഡിനെ വിളിക്കുന്ന പേര് ബ്ലൂ ആധാര്‍ കാര്‍ഡ് എന്നാണ്. നീലനിറത്തിലുള്ള അക്ഷരത്തിലാണ് ഇതില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്.
കുട്ടിക്ക് അഞ്ചുവയസാകുന്നതോടെ കാര്‍ഡ് അസാധുവാകും. കാര്‍ഡിന്റെ സാധുത നിലനിര്‍ത്താന്‍ ഇതിന് തൊട്ടുമുന്‍പ് യുഐഡിഎഐയുടെ സൈറ്റില്‍ കയറി അപ്ഡേറ്റ് ചെയ്യണം. കുട്ടിയുടെ ബയോമെട്രിക് വിവരങ്ങളും മറ്റും നല്‍കി മാതാപിതാക്കളാണ് ഇത് നിര്‍വഹിക്കേണ്ടത്.
യുഐഡിഎയുടെ വെബ്സൈറ്റില്‍ കയറി വേണം ബ്ലൂ ആധാറിനായി അപേക്ഷിക്കാന്‍ https://uidai.gov.in/ ല്‍ കയറി മൈ ആധാര്‍ തെരഞ്ഞെടുത്ത് വേണം മുന്നോട്ടുപോകേണ്ടത്. അപ്പോയിന്‍മെന്റ് ബുക്ക് ചെയ്ത ശേഷം 'ചൈല്‍ഡ് ആധാര്‍' തെരഞ്ഞെടുക്കുക.
കുട്ടിയുടെ പേര് അടക്കമുള്ള വിവരങ്ങള്‍, മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍, മാതാപിതാക്കളുടെയും ബയോമെട്രിക് വിവരങ്ങള്‍ എന്നിവയാണ് രേഖപ്പെടുത്തേണ്ടത്. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ ആധാര്‍ കാര്‍ഡ് എന്നി രേഖകള്‍ ഉറപ്പുവരുത്തണം.
മേല്‍വിലാസം ഉള്‍പ്പെടെ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളും കൈമാറണം. വിവരങ്ങള്‍ കൈമാറിയ ശേഷം സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ആധാര്‍ കാര്‍ഡിന്റെ രജിസ്ട്രേഷന് വേണ്ടി അപ്പോയ്മെന്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. തൊട്ടടുത്തുള്ള എന്‍ റോള്‍മെന്റ് സെന്ററില്‍ ആവശ്യമായ രേഖകളുമായി പോയി വേണം നടപടികള്‍ പൂര്‍ത്തിയാക്കാന്‍. ആവശ്യമായ രേഖകളുമായി ആധാര്‍ സേവാ കേന്ദ്രയില്‍ നേരിട്ട് പോയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Content Summary: Do you know what is Blue Aadhaar Card? How to apply, that's all you have to do
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !