എസ്എഫ്ഐ 16-മത് എടപ്പാൾ ഏരിയ സമ്മേളനം ഫെബ്രുവരി 24,25 തീയതികളിലായി എടപ്പാളിൽ ചേരുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഫെബ്രുവരി 24 ന് വൈകുന്നേരം 4 മണിക്ക് വലിയ വിദ്യാർത്ഥി പങ്കാളിത്തത്തോട് കൂടിയുള്ള വിദ്യാർത്ഥിറാലിയും പൊതുസമ്മേളനവും നടക്കും. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ നാമധേയത്തിലുള്ള നഗറിൽ വെച്ച് ചേരുന്ന പൊതു സമ്മേളനം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ ഉദ്ഘാടനം ചെയ്യും.സ:സൈതലിയുടെയും സ:ധീരജിന്റെയും നാമധേയത്തിൽ ഫെബ്രുവരി 25ന് എടപ്പാൾ ഗോൾഡൻ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രതിനിധി സമ്മേളനം എസ്എഫ്ഐ സംസ്ഥാനസെക്രട്ടറിയറ്റ് അംഗം സ:വൈഷ്ണവ് മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.
എടപ്പാൾ പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ എസ്എഫ്ഐ എടപ്പാൾ ഏരിയ സെക്രടറി റിഫാസ് അലി,
അഞ്ജന പി വി, ഏരിയ വൈസ് പ്രസിഡന്റ്
സഞ്ജയ് കെ, ഏരിയ ജോയിന്റ് സെക്രട്ടറി
രോഹിത് എസ് എന്നിവർ പങ്കെടുത്തു
Content Summary: Sfi Edapal Area Conference February
On 24th and 25th, the officials said that the preparations have been completed.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !