ഭാരതീയ വിദ്യാഭവൻ വളാഞ്ചേരി രജത ജൂബിലി നിറവിൽ .. ആഘോഷ പരിപാടികൾക്ക് തിങ്കളാഴ്ച തുടക്കമാവും

0

1999 ൽ സ്ഥാപിതമായ വളാഞ്ചേരി ഭാരതീയ വിദ്യാഭവൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബി ആഘോഷങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകുമെന്ന് സ്കൂൾ അധികൃതർ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ആഘോഷ പരിപാടികൾ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

തുടക്കത്തിൽ വളാഞ്ചേരി വലിയകുന്നിൽ, 20- കുട്ടികൾ മാത്രമായി വാടകക്കെട്ടിടത്തിലാണ് ഈ CBSE വിദ്യാലയം പ്രവർത്തിച്ചിരുന്നത്. പിന്നീട് ഭാരതീയവിദ്യാഭവൻ വളാഞ്ചേരിയുടെ സ്ഥാപക ചെയർമാൻ പത്മഭൂഷൺ ഡോ. പി. കെ. വാര്യർ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തിയതും 2003 ൽ അന്ന ത്തെ കേരളാ ഗവർണർ സിക്കന്തർഭക്ത് സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നട ത്തിയതും ഈ വിദ്യാലയത്തിൻ്റെ അവിസ്‌മരണീയമായ ചരിത്രമാണ്. അതേ വർഷം തന്നെ സ്ഥാപനം അഫിലിയേറ്റ് ചെയ്യപ്പെട്ടതും 2007ൽ പുതിയ കെട്ടിട ത്തിൽ KG സെക്ഷൻ - ഹരിശ്രീ വിഹാർ ആരംഭിച്ചതും അഭിമാനകരമായ നേട്ട മാണ്. 

 2006ൽ ആദ്യ ബാച്ച് ബോർഡ് പരീക്ഷ എഴുതുകയും 100% വിജയം നേടുകയും ചെയ്‌തു. ഉയർന്ന വിജയശതമാനം ഈ സ്ഥാപനം ഓരോ വർഷവും ആവർത്തിച്ചു കൊണ്ടിരിക്കുന്നു

2015 ലെ ബോർഡ് പരീക്ഷയിൽ CBSE യുമായി അഫിലിയേറ്റ് ചെയ്‌ത ഭവൻസ് സ്‌കൂളുകളിൽ വിജയ ശതമാനത്തിൻ്റെ കാര്യത്തിൽ വളാഞ്ചേരി ഭാരതീയ വിദ്യാ ഭവൻ രണ്ടാം സ്ഥാനം നേടി. ഇതേ വർഷം തിരൂർ വിദ്യാഭ്യാസ ജില്ലയിൽ ഈ വി ദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2016 ൽ മൂന്നാം സ്ഥാനത്തോടെ ഉന്നത വിജയം ആവർത്തിച്ചു.

2016 സംസ്ഥാന ഔഷധ സസ്യ ബോർഡിൻ്റെയും, കോട്ടക്കൽ ആര്യവൈദ്യശാല ഔഷധ സസ്യ സംരക്ഷണ കേന്ദ്രത്തിൻ്റെയും സഹകരണ ത്തോടെ ഈ വിദ്യാലത്തിൽ ഒരു ഔഷധ തോട്ടം ആരംഭിച്ചു. മികച്ച ഔഷധ സസ്യ തോട്ടത്തിനുള്ള ഹരിതവിദ്യാലയം അവാർഡ് 2017, 2018 എന്നീ വർഷങ്ങ ളിൽ തുടർച്ചയായി നേടുകയും ചെയ്തു‌.

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഉയർന്ന പരിഗണന നൽകു ന്ന വളാഞ്ചേരി ഭാരതീയ വിദ്യാഭവൻ, 2020ൽ മലപ്പുറം സെൻട്രൽ സഹോദയ നടത്തിയ കിഡ്സ് ഫെസ്റ്റിൻ്റെ വേദിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇവിടുത്തെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, എല്ലാ വർഷവും നടക്കുന്ന CBSE ജില്ലാ - സംസ്ഥാന തല കലാ കായിക മത്സരങ്ങളിൽ പങ്കെടുക്കുകയും ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ടന്നും സ്കൂൾ അധികൃതർ അറിയിച്ചു.


കോട്ടക്കൽ ആര്യവൈദ്യശാലയുടെ മാനേജിംഗ് ട്രസ്‌റ്റീ ഡോ. പി. എം. വാരിയർ ചെയർമാൻ ആയിട്ടുള്ള മാനേജിംഗ് കമ്മിറ്റിയാണ് ഈ വിദ്യാലയത്തിന് ഇപ്പോൾ നേതൃത്വം നൽകുന്നത്.

ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് രജത ജൂബിലി ആ ഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്‌തിട്ടുള്ളത്. മെഡിക്കൽ ക്യാമ്പ്, ഔ ഷധ സസ്യ പ്രദർശനം, പൂർവ്വ വിദ്യാർത്ഥി സംഗമം, രക്ഷിതാക്കളുടെ സംഗമം, സ്‌മരണിക പ്രകാശനം, വിവിധ കലാ പരിപാടികൾ, സമാപന സമ്മേളനം എന്നി വയാണ് മുഖ്യ ഇനങ്ങൾ.

വളാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ വൈസ് ചെയർമാൻമാരായ  ടി. എം. പത്മകുമാർ, പി. രാജേന്ദ്രൻ, സെക്രട്ടറി  എം. ഉണ്ണികൃഷ്‌ണൻ, പ്രിൻസിപ്പൽ എൻ. ബീന, വൈസ് പ്രിൻസിപ്പൽ.  ശൈലജ സുകുമാരൻ, പി. ടി. എ. പ്രസിഡന്റ്റ് റിട്ട. കമാൻ്റഡ് ജിനേഷ് മേനോൻ എന്നിവർ പങ്കെടുത്തു
Content Summary: Bharatiya Vidya Bhavan Valanchery Silver Jubilee celebrations will begin on Monday

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !