റെക്കോർഡ് തിരുത്തികുറിച്ച് സ്വര്‍ണ വില. പവന് 360 രൂപ കൂടി 48,640 രൂപയായി സ്വര്‍ണ വില ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 6,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 45 രൂപയാണ് കൂടിയത്. കേരളത്തില്‍ ഇതുവരെയുള്ളതില്‍ എറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
മാര്‍ച്ച് 5 ന് പവന് 560 രൂപ വര്‍ധിച്ച് 47,560 രൂപയില്‍ എത്തിയിരുന്നു. മാര്‍ച്ച് 9 ന് ഈ റെക്കോർഡ് വീണ്ടും തിരുത്തി സ്വർണവില വീണ്ടും ഉയർന്നു. പവന് 400 രൂപ വര്‍ധിച്ച് 48,600 രൂപയില്‍ എത്തി. വില കുറഞ്ഞിട്ട് സ്വർണം വാങ്ങാം എന്നു കരുതിയിരുന്നവരെയും വിവാഹ ആവശ്യത്തിനായി സ്വർണം വാങ്ങാനിരിക്കുന്നവരെയും വില വർദ്ധന ആശങ്കയില്‍ ആക്കുന്നുണ്ട്.
ഇനിയും വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വില വര്‍ധിച്ചതോടെ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ കുറഞ്ഞെങ്കിലും പഴയ സ്വര്‍ണ്ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്.
Content Summary: Gold prices hit an all-time record at Rs 48,640
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !