വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക് ! പുതിയ മുന്നറിയിപ്പുമായി എംവിഡി

0
വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്ബറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറില്‍ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന മോട്ടോർ വെഹിക്കിള്‍ ഡിപാർട്മെന്‍റ്.

പേരും ഫോണ്‍ നമ്ബറും ആധാറിലെ പോലെ ആക്കിയാല്‍ മാത്രമേ വാഹന സംബന്ധമായ സർവ്വീസിനും ടാക്സ്, പിഴ എന്നിവ അടയ്ക്കാന്‍ കഴിയുകയുള്ളൂവെന്ന് എംവിഡി മുന്നറിയിപ്പ് നല്‍കി.


ഇതേക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ എംവിഡി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ലിങ്കില്‍ കയറി നിങ്ങളുടെ വാഹന നമ്ബർ എന്റർ ചെയ്ത് താഴെ ടിക് മാർക്ക് ചെയ്തു മുന്നോട്ടു പോകണം. വാഹന സംബന്ധമായ ഒരുപാട് സർവീസുകളുടെ ഐക്കണുകള്‍ കാണാൻ സാധിക്കും അതില്‍ താഴെ ഭാഗത്ത് മൊബൈല്‍ നമ്ബർ അപ്ഡേഷൻ എന്ന ഐക്കണ്‍ ഓപ്പണ്‍ ചെയ്ത് ആവശ്യമായ ഡീറ്റെയില്‍സ് എന്റർ ചെയ്താല്‍ നമുക്ക് സ്വയം നമ്മുടെ വാഹനത്തിന്‍റെ ഡീറ്റെയില്‍സിനോട് കൂടെ മൊബൈല്‍ നമ്ബർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. ഈ window യില്‍ ആധാർ നമ്ബറും പേരും ആധാറിലെ പോലെ തന്നെയായിരിക്കണം enter ചെയ്യേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഒരു പക്ഷേ ഇതുവഴി അപ്ഡേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കില്‍ പ്രസ്തുത സ്ക്രീൻഷോട്ട് ആദ്യം സേവ് ചെയ്തിടുക. അതിനുശേഷം അടുത്തതായി കാണുന്ന അപ്ഡേറ്റ് മൊബൈല്‍ നമ്ബർ എന്ന ഐക്കണ്‍ ഓപ്പണ്‍ ചെയ്ത് ആവശ്യപ്പെടുന്ന ഡീറ്റൈല്‍സ് എന്റർ ചെയ്താല്‍ ഒരു അപ്ലിക്കേഷൻ നമ്ബർ ക്രിയേറ്റ് ആവുകയും ആയതിൻ്റെ പ്രിൻറ് എടുക്കുകയും ചെയ്യുക. തുടർന്ന് അതില്‍ ചോദിക്കുന്ന മൂന്നു ഡോക്യുമെൻസ് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. ഒന്ന്, നേരത്തെ സേവ് ചെയ്ത സ്ക്രീൻഷോട്ട്, രണ്ടാമത്തേത് ആധാറിലെ പോലെ പേരും ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്ബറും അപ്ഡേറ്റ് ചെയ്ത് തരണം എന്നുള്ള ഒരു അപേക്ഷയും മൂന്നാമത്തേത് ഫോണ്‍ നമ്ബർ ഉള്ള ആധാർ അല്ലെങ്കില്‍ ഈ ആധാറിന്റെ പകർപ്പ്. ഈ നാല് ഡോക്ക്യുമെൻ്റുകളും കൂടി പ്രിന്റ് എടുത്ത് ഫൈനല്‍ സബ്മിഷൻ ചെയ്ത് അതാത് ആർ ടി ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.
Source:


Content Summary: Is the vehicle registered in your name?
If so, MVD with a new warning for the attention of vehicle owners

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !