ദേ... പിന്നേം... സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് വീ​ണ്ടും തി​രു​ത്തി സ്വ​ർ​ണവില

0

സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച കു​റി​ച്ച സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് തി​രു​ത്തി സ്വ​ർ​ണ​വി​ല കു​തി​ക്കു​ന്നു. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് ഇ​ന്നു കൂ​ടി​യ​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 47,760 രൂ​പ​യി​ലും ഗ്രാ​മി​ന് 5,970 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​ണ് സ്വ​ര്‍​ണ​വി​ല.

ചൊ​വ്വാ​ഴ്ച പ​വ​ന് 560 രൂ​പ​യും ഗ്രാ​മി​ന് 70 രൂ​പ​യും ഉ​യ​ര്‍​ന്ന് സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ട്ടി​രു​ന്നു. ഇ​താ​ണ് ഇ​ന്ന് തി​രു​ത്തി പു​തി​യ ഉ​യ​രം കു​റി​ച്ച​ത്. ര​ണ്ടു​ദി​വ​സം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്ന സ്വ​ർ​ണ​വി​ല​യാ​ണ് ചൊ​വ്വാ​ഴ്ച അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​യ​ർ​ന്ന​ത്. ഇ​തി​ന് മു​ൻ​പ് 2023 ഡി​സം​ബ​ർ 27ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 47,120 രൂ​പ​യാ​യി​രു​ന്നു ച​രി​ത്ര​ത്തി​ലെ പ​വ​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല.

വ​ർ​ഷാ​രം​ഭ​ത്തി​ൽ പ​വ​ന് 46,840 രൂ​പ​യി​ലാ​യി​രു​ന്നു സ്വ​ർ​ണ​വി​പ​ണി ആ​രം​ഭി​ച്ച​ത്. ജ​നു​വ​രി ര​ണ്ടി​ന് വി​ല 47,000 തൊ​ട്ടു. എ​ന്നാ​ൽ 18ന് ​സ്വ​ർ​ണ വി​ല ആ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലെ​ത്തി. 45,920 രൂ​പ​യാ​യി​രു​ന്നു അ​ന്ന​ത്തെ വി​ല. തൊ​ട്ട​ടു​ത്ത ദി​വ​സം വീ​ണ്ടും 46,000 രൂ​പ​യ്ക്കു മു​ക​ളി​ലേ​ക്ക് ത​ന്നെ ഉ​യ​ർ​ന്നു. 46,400 രൂ​പ​യി​ലാ​ണ് ജ​നു​വ​രി 31ന് ​സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വ്യാ​പാ​രം ന​ട​ന്ന​ത്.

ഫെ​ബ്രു​വ​രി സ്വ​ർ​ണ വി​ല​യി​ൽ ചാ​ഞ്ചാ​ട്ട​ങ്ങ​ൾ ദൃ​ശ്യ​മാ​യ മാ​സ​മാ​യി​രു​ന്നു. ര​ണ്ടി​ന് രേ​ഖ​പ്പെ​ടു​ത്തി​യ 46,640 രൂ​പ​യാ​ണ് ആ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല. 15ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 45,220 രൂ​പ​യാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ വി​ല. 46,080 രൂ​പ​യി​ലെ​ത്തി​യ ശേ​ഷം ഫെ​ബ്രു​വ​രി​യി​ലെ അ​വ​സാ​ന നാ​ലു ദി​വ​സ​ങ്ങ​ളി​ൽ സ്വ​ർ​ണ​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ മാ​ർ​ച്ച് ആ​ദ്യ ദി​ന​ങ്ങ​ളി​ൽ ത​ന്നെ സ്വ​ർ​ണ​വി​ല കു​ത്ത​നെ ഉ​യ​ർ​ന്നു. പ​വ​ന് 680 രൂ​പ​യാ​ണ് ശ​നി​യാ​ഴ്ച മാ​ത്രം ഉ​യ​ർ​ന്ന​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല 47,000 രൂ​പ​യി​ലേ​ക്കെ​ത്തി. ആ​റു ദി​വ​സം​കൊ​ണ്ട് 1,680 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്.

ആ​ഗോ​ള വി​പ​ണി​യി​ലെ വി​ല വ​ര്‍​ധ​ന​വാ​ണ് രാ​ജ്യ​ത്തെ കു​തി​പ്പി​ന് കാ​ര​ണം. അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണം നി​ല​വി​ൽ നേ​ട്ട​ത്തി​ലാ​ണ് വ്യാ​പാ​രം ന​ട​ത്തു​ന്ന​ത്. ട്രോ​യ് ഔ​ൺ​സി​ന് 11.16 ഡോ​ള​ർ (0.53%) ഉ​യ​ർ​ന്ന് 2125.84 ഡോ​ള​ർ എ​ന്ന നി​ല​വാ​ര​ത്തി​ലാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും സ്വ​ർ​ണ വി​ല പു​തി​യ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് വെ​ള്ളി​വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​യു​ടെ വി​ല 78 രൂ​പ​യാ​ണ്. ഒ​രു ഗ്രാം ​ഹാ​ൾ​മാ​ർ​ക്ക് വെ​ള്ളി​യു​ടെ വി​പ​ണി വി​ല 103 രൂ​പ​യി​ലും തു​ട​രു​ന്നു.

Content Summary: gold price breaks all-time record again

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !