
മമ്മൂട്ടിയുടെ ഭ്രമയുഗം ഒടിടിയിലേക്ക്. സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. മാര്‍ച്ച് 15ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. സോണി ലിവ് തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ:
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15നാണ് തിയറ്ററിലെത്തിയത്. ഹൊറര്‍ ത്രില്ലറായി എത്തിയ ചിത്രം തിയറ്ററില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ഇപ്പോഴും തിയറ്ററില്‍ നിറസദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചത്.
കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറര്‍ മിസ്റ്ററിയായി എത്തിയ ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം ഒരുക്കിയത്.
Source:
The iconic Mammootty stars in Bramayugam, a black and white masterpiece, shrouded in mystery and horror! Get ready for a cinematic experience unlike any other. Streaming on Sony LIV from March 15th.#Bramayugam #SonyLIV #BramayugamOnSonyLIV #Bramayugam starring @mammukka pic.twitter.com/os5y2t8hLH
— Sony LIV (@SonyLIV) March 6, 2024
Content Summary: 'Bhramayuga' to OTT; Release announced
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !