സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,200 രൂപയിലെത്തി. ഗ്രാമിന് 6025 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ആഴ്ചത്തെ സ്വര്‍ണവിലയേക്കാള്‍ 1880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ 5790 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പിന്നീടിങ്ങോട്ട് തുടര്‍ച്ചയായി വര്‍ധിച്ചാണ് സ്വര്‍ണവില പവന് അരലക്ഷത്തിനടുത്ത് എന്ന വമ്ബന്‍ നിരക്കിലെത്തിയിരിക്കുന്നത്.
ഇന്നലെ സ്വര്‍ണം ഗ്രാമിന് 6010 രൂപയും പവന് 48080 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര സ്വര്‍ണവില 2150 ഡോളര്‍ വരെ എത്തിയിട്ടുണ്ട്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം.സ്വര്‍ണവില വീണ്ടും ഉയരുമെന്ന് സൂചനകള്‍ വരുന്നുണ്ട്. 2300 ഡോളര്‍ വരെ പോകാമെന്നാണ് പ്രവചനങ്ങളെങ്കിലും 2200 ഡോളറിന് അടുത്തെത്താനുള്ള സാധ്യതകള്‍ ഇപ്പോള്‍ കാണുന്നുണ്ട്.
Content Summary: Massive increase in gold prices in the state; Know today's line
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !