ബംഗളൂരു: ഇന്ത്യയിലേക്ക് 10 അനാക്കോണ്ടയെ കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ബംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. മഞ്ഞ നിറത്തിലുള്ള 10 അനാക്കോണ്ടകളെ കടത്താനാണ് യാത്രക്കാരന്‍ ശ്രമിച്ചത്. ചെക്ക് ഇന്‍ ബാഗേജില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
ബാങ്കോക്കില്‍ നിന്നാണ് അനാക്കോണ്ടയുമായി യാത്രക്കാരന്‍ വിമാനത്തില്‍ കയറിയത്. ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് ചെക്ക് ഇന്‍ ബാഗേജ് പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. യാത്രക്കാരനെ അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സില്‍ കുറിച്ചു.
വന്യമൃഗങ്ങളെ കടത്തുന്നത് ഒരു വിധത്തിലും അനുവദിക്കില്ലെന്ന് ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് കുറിപ്പ്. മഞ്ഞ അനക്കോണ്ട ജലാശയങ്ങളോട് ചേര്‍ന്ന് കാണപ്പെടുന്ന ഒരു പാമ്പിനമാണ്. ബൊളീവിയ, ബ്രസീല്‍, വടക്കുകിഴക്കന്‍ അര്‍ജന്റീന, തുടങ്ങിയ പ്രദേശങ്ങളിലാണ് മഞ്ഞ അനക്കോണ്ടകള്‍ സാധാരണയായി കാണപ്പെടുന്നത്. ഇന്ത്യന്‍ നിയമം അനുസരിച്ച് വന്യജീവികളെ കടത്തുന്നത് നിയമവിരുദ്ധമാണ്.
Source:
#Indiancustomsatwork Bengaluru Air #Customs intercepted attempt to smuggle 10 yellow Anacondas concealed in checked-in bag of a pax arriving from Bangkok. Pax arrested and investigation is underway. Wildlife trafficking will not be tolerated. #CITES #WildlifeProtection 🐍✈️ pic.twitter.com/2634Bxk1Hw
— Bengaluru Customs (@blrcustoms) April 22, 2024
Content Summary: Attempt to smuggle 10 anaconda snakes into India; Arrested at the airport to travel
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !