ഈ ഐ.പി.എല്ലിൽ ഇതുവരെയുള്ള പെർഫോമൻസ് വിരാട് കോഹ്ലിയുമായി താരതമ്യപ്പെടുത്താൻ കഴിയുന്നതാണെന്ന് പറഞ്ഞാൽ അംഗീകരിക്കുമോ?
കുറച്ച് കാര്യങ്ങൾ ചോദിക്കാം. സഞ്ജുവിനെക്കുറിച്ചുതന്നെ. ഇത് ഇപ്പോൾ പറഞ്ഞില്ലെങ്കിൽ ഒരു അനീതിയായിപ്പോവും. സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ അൻപതിലധികം മൽസരങ്ങളിൽ നയിച്ചതിനെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?
ഒരു മൂന്ന് മൽസരം കൂടി രാജസ്ഥാനെ നയിച്ചാൽ ആ ഫ്രാഞ്ചൈസിയെ ഏറ്റവും കൂടുതൽ മൽസരങ്ങളിൽ നയിച്ച ക്യാപ്റ്റനായി സഞ്ജു മാറുമെന്ന് അറിയാമോ?
ക്യാപ്റ്റൻസി വിടാം. ഐ.പി.എൽ കരിയറിൽ 4000 റൺ എന്ന മൈൽ സ്റ്റോൺ സഞ്ജു സാംസൺ മറികടന്ന വിവരം അറിഞ്ഞിരുന്നോ?
ഒരു 16 റൺ കൂടി നേടിയാൽ ഐ.പി.എൽ ഓൾ ടൈം ടോപ് സ്കോറർ ലിസ്റ്റിൽ ടോപ് 15ൽ കയറുമെന്ന് അറിയാമോ?. സഞ്ജു സാംസണിൻ്റെ ക്യാപ്റ്റൻസിയെക്കുറിച്ച് അധികമാരും സംസാരിച്ച് കണ്ടിട്ടില്ല. എട്ട് മാച്ചിൽ നിന്ന് ഏഴ് ജയങ്ങളാണ് രാജസ്ഥാന്. ആ തോറ്റ കളി പോലും ജസ്റ്റ് മിസ്സാണ് താനും. മറ്റ് ഏതെങ്കിലും ഒരു ക്യാപ്റ്റനാണെങ്കിൽ പുകഴ്ത്തലൊഴിഞ്ഞ് നേരം കാണില്ല.
മാച്ച് ഏത് സ്റ്റേജിലാണ് ഉള്ളതെന്ന് സഞ്ജുവിൻ്റെ ബോഡി ലാംഗ്വേജോ എക്സ്പ്രഷനോ കണ്ട് നിങ്ങൾക്ക് മനസിലാക്കാൻ കഴിയില്ല. ആ കൂൾനെസിൽ സാമ്യം തോന്നിയത് ധോണിയുമായി മാത്രമാണ്. ധോണിയോട് താരതമ്യം ചെയ്തത് കണ്ട് നീരസം തോന്നിയോ? എങ്കിൽ അടുത്ത കാര്യം അത്രപോലും ഇഷ്ടപ്പെട്ടെന്ന് വരില്ല.
കൺസിസ്റ്റൻസി ഇല്ലെന്ന് സഞ്ജു സാംസണെ വിമർശിക്കാറുണ്ടായിരുന്നു പലരും. ഈ ഐ.പി.എല്ലിൽ ഇതുവരെയുള്ള പെർഫോമൻസ് വിരാട് കോഹ്ലിയുമായി താരതമ്യപ്പെടുത്താൻ കഴിയുന്നതാണെന്ന് പറഞ്ഞാൽ അംഗീകരിക്കുമോ?
വെറുതെ വേണ്ട, സ്റ്റാറ്റസ്റ്റിക്സ് പറയാം.
ടോപ് സ്കോറർ ലിസ്റ്റിൽ ഒന്നാമതുള്ള കോഹ്ലിക്ക് സഞ്ജുവിനെക്കാൾ 65 റൺ ആണ് കൂടുതലുള്ളത്.
കോഹ്ലി 379, സഞ്ജു 314
ബാറ്റിങ്ങ് ആവറേജിലേക്ക് വന്നാൽ
കോഹ്ലി 63.17, സഞ്ജു 62.80
ഇനി സ്ട്രൈക്ക് റേറ്റോ?
കോഹ്ലി 150.39, സഞ്ജു 152.42
ഹൗ എബൗട് ദാറ്റ്?
കൺസിസ്റ്റൻസിയിൽ ഇന്ത്യയുടെ ബെസ്റ്റ് ബാറ്ററോട് മുട്ടിനിൽക്കാൻ പറ്റുന്ന രീതിയിലാണ് ഈ ഐ.പി.എല്ലിലെ കളി. ഇനി അതും പോട്ടെ.
സഞ്ജു മറ്റ് കളിക്കാരെ - സ്വന്തം ടീമിലെയും എതിർ ടീമിലെയും - എങ്ങനെയാണ് കൺസിഡർ ചെയ്യുന്നത് എന്നുകൂടി പറയാം. ഇന്നലത്തെ മാച്ചിൽ രാജസ്ഥാൻ വിജയം ഉറപ്പിക്കുന്നു. അതുവരെയുള്ള മൽസരങ്ങളിൽ സ്ട്രഗിൾ ചെയ്തുകൊണ്ടിരുന്ന ജയ്സ്വാൾ സെഞ്ചുറിക്ക് തൊട്ടടുത്ത്.
സ്വയം മാച്ച് ഫിനിഷ് ചെയ്യാൻ ശ്രമിക്കാതെ സഞ്ജു ജയ്സ്വാളിന് സിംഗിളെടുത്ത് സ്ട്രൈക്ക് കൈമാറുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്.
അധികമാരും സംസാരിച്ചുകണ്ടില്ല അതെക്കുറിച്ച്. അതേപോലെ, ഇഷാൻ കിഷനെക്കുറിച്ചും ലോകകപ്പ് സ്ക്വാഡിലെ സ്പോട്ടിലേക്കുള്ള മൽസരത്തെക്കുറിച്ചും സംസാരിച്ചതും ശ്രദ്ധിക്കണം.
"ഇഷാനെ ഞാൻ ബഹുമാനിക്കുന്നു. അയാളൊരു മികച്ച കളിക്കാരനാണ്. മികവുറ്റ കീപ്പറാണ്. നല്ലൊരു ബാറ്ററാണ്. മികച്ച ഫീൽഡറുമാണ്. എനിക്ക് എൻ്റെ ശക്തിയും ദൗർബല്യങ്ങളുമുണ്ട്..തീർച്ചയായും.
ഞാൻ ആരുമായും മൽസരിക്കുന്നില്ല. എന്നോട് മൽസരിക്കാനും രാജ്യത്തിനുവേണ്ടി കളിക്കാനും ജയിക്കാനുമാണ് എനിക്കിഷ്ടം. ഒരേ ടീമിൽത്തന്നെ പരസ്പരം മൽസരിക്കുന്നതൊരു ആരോഗ്യകരമായ കാര്യമല്ല "
ഇതും ഒരുപാട് പേർ പറഞ്ഞുകണ്ടില്ല. അയാൾ പറന്ന് ചെയ്യുന്ന സ്റ്റമ്പിങ്ങിനെക്കുറിച്ച് ആരും സംസാരിക്കില്ല. ഫീൽഡിൽ അയാളെടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് പരാമർശിക്കില്ല. അയാളുടെ റിവ്യൂസിനെ പുകഴ്ത്തില്ല.
തുടക്കം മുതൽ നിലയുറപ്പിക്കാൻ പോലും പന്തുകൾ അധികം ചിലവാക്കാത്ത, കാൽക്കുലേറ്റഡ് റിസ്ക് എടുക്കുന്ന, എന്നാൽ ടീമിനു വേണ്ടി 100% നൽകുന്ന അയാളുടെ ബാറ്റിങ്ങിനെ പരാമർശിക്കില്ല.
പക്ഷേ ഉറപ്പാണ്, ഒരു കളിയിലൊന്ന് മങ്ങിയാൽ അപ്പൊ കൺസിസ്റ്റൻസിയും എഴുന്നള്ളിച്ച് ഇതുവഴി വരും.
കരിയർ ബെസ്റ്റ് പെർഫോമൻസ്, അതും ലെജൻഡുകളോട് തട്ടിച്ചു നോക്കാൻ കഴിയുന്ന പെർഫോമൻസ് നടത്തിയിട്ടും അർഹിക്കുന്ന കയ്യടികൾ, അത് സ്വന്തം നാട്ടിൽ നിന്ന് പോലും കിട്ടുന്നുണ്ടെന്നും തോന്നുന്നില്ല.
അല്ലെങ്കിൽ പറ. ഒരു ഫ്രാഞ്ചൈസിയെ 50+ മാച്ചുകൾ നയിച്ച, ഈ ഐ.പി.എല്ലിൽ നാലാം സ്ഥാനത്ത് ഉള്ള ബാറ്ററായ, ഇത് വരെ ഒന്നാം സ്ഥാനത്തുനിന്ന് ഇറങ്ങാത്ത ടീമിൻ്റെ ക്യാപ്റ്റനായ ഒരു മലയാളി. . അയാൾക്ക് ഇത്ര പ്രോത്സാഹനം മതിയോ?
✍️ Credit: Nelson Joseph
Malayali Cricket Zone (MCZ)
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !