മുസ്ലിം വിരുദ്ധ പരാമര്‍ശം മോദി തിരുത്തണം, വര്‍ഗീയത ആയുധമാക്കുന്നത് രാഷ്ട്രത്തെ മുറിവേല്‍പ്പിക്കും: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

0

തെരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനില്‍ക്കണമെന്നും അതിനാല്‍ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളില്‍ ഇരിക്കുന്നവര്‍ പക്വതയോടെ വാക്കുകള്‍ ഉപയോഗിക്കണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്ന പ്രസ്താവനകള്‍ ആത്യന്തികമായി ദോഷം ചെയ്യുക രാജ്യത്തിനു തന്നെയാകും. ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ പ്രവൃത്തിയിലും പ്രസ്താവനകളിലും പദവിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കണമെന്നും എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

‘തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറാന്‍ വര്‍ഗീയതയെ ആയുധമാക്കുന്നവര്‍ രാഷ്ട്രശരീരത്തില്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍ ആഴമേറിയതാകും. ചികിത്സിച്ചു ഭേദമാക്കാനാകാത്ത വ്രണമായി അത് നമ്മുടെ രാജ്യത്തെ രോഗാതുരമാക്കും. പ്രധാനമന്ത്രിയെ പോലൊരാള്‍ അത്തരത്തില്‍ പ്രസ്താവന നടത്തരുതായിരുന്നു. മുസ്ലിം മനസ്സുകളില്‍ വേദനയുണ്ടാക്കിയ പ്രസ്താവന തിരുത്താന്‍ അദ്ദേഹം തയ്യാറാകണം. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അങ്ങേയറ്റം തെറ്റായ നടപടിയാണ്’- കാന്തപുരം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Content Summary: Modi should correct anti-Muslim remarks, weaponizing communalism will hurt nation: Kantapuram AP Abubakar Musliar

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !