വളാഞ്ചേരി തിണ്ടലത്ത് നെഞ്ചുവേദന വന്ന രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോയ കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് നമ്പൂതിരിപ്പടിയിൽ താമസിക്കുന്ന പരേതനായ വടക്കേപീടിയേക്കൽ മൊയ്‌ദീൻ കുട്ടിയുടെ മകൻ ലാലി എന്ന സൈതാലിയാണ് മരിച്ചത്..
തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ദേശീയപാത വികസന ഭാഗമായി തിണ്ടലത്തിനു സമീപമുള്ള കുന്നിൽ KNRCL മണ്ണെടുപ്പ് നടത്തിവരികയാണ്.കഴിഞ്ഞ ദിവസം മഴയും പെയ്തതോടെ തിണ്ടലം റോഡ് ചെളിക്കുളമായിരുന്നു.
രോഗിയുമായി പോയ കാർ ഏറെ നേരമാണ് ചെളിയിൽ കുടുങ്ങിക്കിടന്നത്. തുടർന്ന് വിവരമറിഞ്ഞെത്തിയ നാട്ടുകാർ ലാലിയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അതേ സമയം മണിക്കൂറുകൾ കഴിഞ്ഞിട്ടും പൊലീസ് സ്ഥലത്തെത്താത്തതിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്.
ആമിനയാണ് ലാലിയുടെ ഭാര്യ.റിയാസ്,റസൽ,ഡോ.രസ്മില എന്നിവർ മക്കളാണ്.സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകീട്ട് കരേക്കാട് പഴയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: A car carrying a patient with chest pain got stuck in the mud on the road in Valancherry Thindalam; the patient died
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !