താനൂർ: താനൂരിൽ നിയന്ത്രണം വിട്ട കാർ ടെക്സ്റ്റൈൽ ഷോപ്പിലേക്ക് ഇടിച്ചു കയറി അപകടം. അഞ്ചു പേർക്ക് പരിക്കേറ്റു. കടയിലെ ജീവനക്കാരനായ മനാഫിനും, പുറത്ത് ബസ് കാത്തുനിന്ന നാല് പേർക്കുമാണ് പരിക്കേറ്റത്. ഇവരെ മൂലക്കൽ, തിരൂർ, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പുത്തൻതെരുവിൽ പ്രവർത്തിക്കുന്ന ധന്യ ടെക്സ്റ്റൈൽസിലേക്കാണ് മഹീന്ദ്ര ഥാർ ഇടിച്ചു കയറിയത്. ഞായർ ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. താനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയത്. ഒഴൂർ ഭാഗത്തേക്ക് പോകാൻ തുണിക്കടയുടെ മുൻഭാഗത്ത് ബസ് കാത്തുനിന്ന സ്ത്രീകൾക്കും കുട്ടികൾക്കുമാണ് പരിക്ക്. ഇവരെ ഇടിച്ചു വീഴ്ത്തിയ കാർ ടെക്സ്റ്റൈൽസിലെ ബില്ലിങ് സെക്ഷനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൂടുതൽ ആളുകൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.
ഇടിയുടെ ആഘാതത്തിൽ കടയുടെ ഗ്ലാസുകളും ഫർണിച്ചറും തകർന്നു. നാട്ടുകാരും, ടിഡിആർഎഫ് വളണ്ടിയർമാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മന്ത്രി വി അബ്‌ദുറഹ്മാൻ അപകടസ്ഥലം സന്ദർശിച്ചു. താനൂർ ഡിവൈഎസ്‌പി വി വി ബെന്നിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം അപകടസ്ഥലത്തെത്തി.
Content Summary: A car ran out of control and rammed into a shop in Tanur; Five people were injured
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !