എയർ ഇന്ത്യ എക്സ്‍പ്രസ് ജീവനക്കാരുടെ സമരം അവസാനിപ്പിക്കാൻ ധാരണ. പണിമുടക്കിയതിന് പിരിച്ചുവിട്ട മുഴുവൻ തൊഴിലാളികളെയും തിരിച്ചെടുക്കും. ജീവനക്കാർ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ നടപ്പാക്കുന്നത് പരിഗണിക്കാമെന്നും മധ്യ മേഖലാ ചീഫ് ലേബർ കമ്മീഷണർ വിളിച്ച ചർച്ചയിൽ എയർ ഇന്ത്യ എക്സ്പ്രസ് ഉറപ്പ് നൽകി. ഉറപ്പുകളുടെ അടിസ്ഥാനത്തിൽ സമരത്തിലുള്ള മുഴുവൻ ജീവനക്കാരും തിരികെ ജോലിയിൽ പ്രവേശിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയിസ് യൂണിയൻ അറിയിച്ചു.
രണ്ട് ദിവസമായി പതിനായിരത്തിലേറെ യാത്രക്കാരെ ദുരിതത്തിലാക്കിയ വിമാനാ യാത്ര പ്രതിസന്ധിക്കാണ് ദില്ലി ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്ഥ ചർച്ചയിൽ പരിഹാരമായത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചൊവ്വ, ബുധൻ ദിവസങ്ങളിൽ പണിമുടക്കിയ 220ലേറെ ക്യാബിൻ ക്രൂ അംഗങ്ങളിൽ 25 പേരെ കമ്പനി പുറത്താക്കിയിരുന്നു. പുറത്താക്കിയ മുഴുവൻ പേരെയും തിരിച്ചെടുക്കുമെന്നാണ് ചർച്ചയിൽ കമ്പനി നൽകിയ ഉറപ്പ്. അതേസമയം സമരത്തിന് കാരണമായ വിവിധ ആവശ്യങ്ങളിൽ പ്രത്യേകം ഉറപ്പ് ലഭിച്ചിട്ടില്ല, ഇവയെല്ലാം പരിശോധിക്കാമെന്നാണ് കമ്പനിയുടെ മറുപടി. തൊഴിൽ സുരക്ഷ ഉറപ്പായതോടെ തിരികെ ജോലിയിൽ പ്രവേശിക്കുമെന്ന് ജീവനക്കാർ അറിയിച്ചു.
അവധിയിൽ പോയ മുഴുവൻ ജീവനക്കാരും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കും. എയർ ഇന്ത്യ എക്സ്പ്രസിനെ പ്രതിനിധീകരിച്ച് ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസറാണ് ചർച്ചയിൽ പങ്കെടുത്തത്. കമ്പനി സിഇഒ ചർച്ചയ്ക്ക് എത്താത്തതിൽ തൊഴിലാളി യൂണിയൻ അതൃപ്തി പ്രകടിപ്പിച്ചു. ഈ മാസം 28ന് തുടർചർച്ച നടത്താമെന്ന ധാരണയിലാണ് മധ്യസ്ഥ ചർച്ച പിരിഞ്ഞത്. അതേസമയം ബുധനാഴ്ചയിലേതിന് സമാനമായി വ്യാഴാഴ്ചയും എയർ ഇന്ത്യ എക്സ്പ്രസിന് ഫ്ലൈറ്റുകൾ കൂട്ടത്തോടെ റദ്ദാക്കേണ്ടിവന്നു. 84 ഫ്ലൈറ്റുകളാണ് റദ്ദാക്കിയത്. ആകെ 283 ഫ്ലൈറ്റുകൾ ആണ് സർവീസ് നടത്തിയത്.
പ്രതിസന്ധിയില്‍ വലഞ്ഞ് യാത്രക്കാര്‍; എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ ഇന്നും മുടങ്ങി
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സര്‍വ്വീസ് പ്രതിസന്ധി തുടരുന്നു. കണ്ണൂര്‍, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസുകള്‍ ഇന്നും മുടങ്ങും. കണ്ണൂരില്‍ നിന്നും എട്ട് സര്‍വ്വീസുകളും കൊച്ചിയില്‍ നിന്ന് അഞ്ച് സര്‍വ്വീസുകളുമാണ് റദ്ദാക്കിയത്. കൂട്ട അവധിയെടുത്ത ജീവനക്കാര്‍ തിരികെയെത്താത്തതാണ് സര്‍വ്വീസ് മുടങ്ങാന്‍ കാരണം.
കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാര്‍ജ, ദുബായ്, ദമാം, റിയാദ്, അബുദാബി, റാസല്‍ ഖൈമ, മസ്‌കറ്റ്, ദോഹ സര്‍വ്വീസുകളും കൊച്ചിയില്‍ നിന്നുള്ള ദമാം, മസ്‌കറ്റ്, ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് സര്‍വ്വീസുകളുമാണ് റദ്ദാക്കിയത്. അതേസമയം തിരുവനന്തപുരത്ത് നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു. 1.10 നുള്ള അബുദാബി വിമാനമാണ് പുറപ്പെട്ടത്. കണ്ണൂരില്‍ നിന്നും വൈകിട്ട് പുറപ്പെടേണ്ട ഷാര്‍ജ, ദുബായ് വിമാനങ്ങളും സര്‍വ്വീസ് നടത്തുമെന്നാണ് വിവരം.
എയര്‍ ഇന്ത്യ ജീവനക്കാര്‍ കൂട്ട അവധിയെടുത്തതോടെ നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസം മുതല്‍ റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഫ്ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ക്ഷമ ചോദിച്ചിരുന്നു. ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതികരിച്ചു.
Content Summary: Air India Express crisis resolved; The cabin crew ended their strike
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !