ചേളാരിയിൽ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവ. പോളിടെക്നിക്ക് കോളേജിൽ ലക്ചറർ ഇന്‍ കംപ്യട്ടർ എഞ്ചിനീയറിങ് തസ്തികയിൽ അതിഥി അധ്യാപക നിയമനം നടത്തുന്നു. കംപ്യൂട്ടർ എഞ്ചിനീയറിങിൽ ഒന്നാം ക്ലാസ്സോടെയുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. മെയ് 28 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400006449.
താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്സ് ആന്റ് സയൻസ് കോളേജിൽ വിവിധ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 23 ന് രാവിലെ 10 നും ബിസിനസ്സ് മാനേജ്‍മെന്റ്, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 30 ന് രാവിലെ 10 നും കൊമേഴ്‌സ് വിഭാഗത്തിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം മെയ് 30 ന് രാവിലെ 11 നും മാത്തമാറ്റിക്സ് വിഭാഗത്തിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം മെയ് 30 ന് ഉച്ചക്ക് ഒരു മണിക്കും നടക്കും. നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റൻ്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി ഹാജരാവണം. കൂടുതല്‍ വിവരങ്ങൾ getanur.ac.in എന്ന വെബ്‍സൈറ്റില്‍ ലഭിക്കും.
കോക്കൂര്‍ ഗവ.ടെക്നിക്കൽ ഹൈസ്കൂളില്‍ എച്ച്.എസ്.എ സോഷ്യൽ സയൻസ്, ഡ്രാഫ്റ്റ്‍സ്മാൻ ഗ്രേഡ് - രണ്ട് , ട്രേഡ്‌സ്മാൻ (ഫിറ്റിങ്) തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എച്ച്.എസ്.എ സോഷ്യൽ സയൻസ് വിഭാഗത്തിൽ രണ്ടും മറ്റുള്ളവയിൽ ഓരോ ഒഴിവും വീതമണുള്ളത്. യോഗ്യതകള്‍: എച്ച്.എസ്.എ- ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ്, കെ.ടെറ്റ് ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട് – മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമ, ട്രേഡ്സ്മാൻ (ഫിറ്റിങ്)- ഐ.ടി.ഐ ഫിറ്റര്‍. എച്ച്.എസ്.എ സോഷ്യൽ സയൻസ് വിഭാഗത്തിലെ അഭിമുഖം മെയ് 28 ന് രാവിലെ 10 നും ഡ്രാഫ്റ്റ്സ്മാന്‍- രണ്ട് വിഭാഗത്തിലെ അഭിമുഖം മെയ് 29 രാവിലെ 10 നും -ട്രേഡ്സ്മാൻ (ഫിറ്റിങ്) വിഭാഗത്തിലേക്കുള്ള അഭിമുഖം മെയ് 29 ന് ഉച്ചയ്ക്ക് ഒരു മണിക്കും സ്കൂള്‍ ഓഫീസില്‍ വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0494 2651971, 9400006487.
തച്ചിങ്ങനാടം ഗവ.പ്രീ-മെട്രിക് ഹോസ്റ്റലിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്, കണക്ക്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ഹിന്ദി എന്നീ വിഷയങ്ങളിൽ ട്യൂഷൻ നൽകുന്നതിനായി പ്രതിമാസം 6000 രൂപ ഹോണറേറിയാം വ്യവസ്ഥയിലും, യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകുന്നതിനായി പ്രതിമാസം 4500 രൂപ ഹോണറേറിയം വ്യവസ്ഥയിലും ട്യൂട്ടർമാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ മെയ് 30 ന് വൈകീട്ട് അഞ്ചിന് മുമ്പായി പെരിന്തൽമണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 8547630139, 9495675595.
കടുങ്ങപുരം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി ഇകണോമിക്സ് (സീനിയര്‍) ഒഴിവിലേക്ക് താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം, മെയ് 29 ന് ബുധനാഴ്ച രാവിലെ 10.30 ന് സ്കൂളിൽ വെച്ച് നടത്തുന്ന കൂടിക്കാഴ്ചയിൽ ഹാജരാക്കണം.
Content Summary: Appointment of guest teachers
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !