കണ്ണൂര്‍: പെരുമ്ബയിലെ പ്രവാസിയുടെ വീട്ടില്‍ നിന്ന് 75 പവന്‍ സ്വര്‍ണം കവര്‍ന്നു. വാതില്‍ കുത്തിത്തുറന്ന് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പ്രവാസിയായ റഫീക്കിന്റെ വീട്ടിലാണ് മോഷണം നടന്നത്. മുന്നിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.വീട്ടുകാര്‍ മുകളിലത്തെ നിലയിലാണ് താമസിച്ചിരുന്നത്. താഴത്തെ നിലയിലെ മുറിയിലെ അലമാരയില്‍ കവറിലാക്കി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്.
വീട്ടില്‍ റഫീക്കിന്റെ ഭാര്യയും മക്കളും ഇളയ അനുജത്തിയും മാത്രമാണ് ഉണ്ടായിരുന്നത്. റഫീക്കിന്റെ അച്ഛനും അമ്മയും ആശുപത്രിയില്‍ ചികിത്സയിലാണ്. അലമാരയില്‍ നിന്ന് കവറെടുത്ത് പുറത്ത് കൊണ്ടുവന്ന ശേഷം ആവശ്യമായ സ്വര്‍ണം എടുത്ത് മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
മോഷണത്തിന് ഉപയോഗിച്ച കമ്ബിപ്പാര അടക്കമുള്ള ആയുധങ്ങള്‍ വീടിന് സമീപത്ത് നിന്ന് കണ്ടെത്തി. തുടര്‍ അന്വേഷണത്തില്‍ മാത്രമേ കൂടുതല്‍ മോഷണം നടന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു.
Content Summary: Burglary. Complaint that 75 Pavan gold ornaments were stolen
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !