Trending Topic: Latest

വളാഞ്ചേരി എടയൂർ കുന്നിലെ " ഉട്ടോപ്യൻ ഫെസ്റ്റ് "- ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ.. കാണികളായി എത്തുക ഒരു ലക്ഷത്തോളം പേർ..

0

വളാഞ്ചേരി:
മധ്യവേനലവധിക്കാലം ആഘോഷമാക്കാനായി വളാഞ്ചേരി എടയൂർകുന്നിൽ 'ഉട്ടോപ്യൻ ഫെസ്റ്റ്' ഒരുങ്ങുന്നു. മെയ് 17ന് ആരംഭിക്കുന്ന ഫെസ്റ്റിവൽ വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെയാണ് നടക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന കാർണിവൽ, റൈഡുകൾ, ഗെയിമുകൾ, പെറ്റ് ഷോ, ലൈറ്റ് ഷോ, വാണിജ്യ സ്റ്റോളുകൾ, കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഭക്ഷ്യമേള തുടങ്ങിയ വിവിധ പരിപാടികളാൽ വേറിട്ടുനിൽക്കും. മെയ് 18-ാം തിയതി 6.30 ന് പരിപാടിയുടെ ഔദ്യോഗികമായ ഉത്ഘാടനകർമ്മം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആർ.ബിന്ദു നിർവ്വഹിക്കും. എം.എൽ.എ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ ചടങ്ങിന്റെ അധ്യക്ഷസ്ഥാനമലങ്കരിക്കും. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഹസിന ഇബ്രാഹിം, വൈസ് പ്രസിഡൻ്റ് കെ.പി വേലായുധൻ, വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ, മാറാക്കര, കുറുവ, മൂർക്കനാട്, ഇരിമ്പിളിയം ഗ്രാമപഞ്ചായത്തുക ളിൽ നിന്നുള്ള പ്രസിഡൻ്റുമാർ പരിപാടിയുടെ ഭാഗമാകും, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് നിന്ന് നിരവധി പേർ പരിപാടിയുടെ ഭാഗമാകും. സ്റ്റുഡൻസ് ട്രാപ് ഫോക്ക് മ്യൂസിക് ബാൻഡ് ഒരുക്കുന്ന സംഗീത വിരുന്ന് ചടങ്ങിന് മാറ്റുകൂട്ടും.

ഒരു ലക്ഷം പേരെയാണ് കാർണിവലിൻ്റെ കാണികളായി സംഘാടക സമിതി പ്രതീക്ഷിക്കുന്നത്. ജാതി മത രാഷ്ട്രീയ ഭേദമന്യേ നാടിനെ ഒന്നിപ്പിക്കുന്ന ഇത്തരമുത്സവങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് നാടിൻ്റെ ആവശ്യമാണെന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പ്രോഗ്രാം കോർഡിനേറ്റർ കെ.എ സക്കീർ സംഘാടകരായ കെ. ശറഫുദ്ദീൻ, കെ.നിസാർ, പി.ജാഫർ തങ്ങൾ, കെ.അലിയാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Content Summary: Valanchery Edayoor Hill "Utopian Fest" - The organizers say that the preparations are complete.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !