എന്നിരുന്നാലും, ഇത് പ്രൈവസിയെ ചോദ്യം ചെയ്യുന്ന മറ്റൊരു വശവും ഉണ്ട്. ഗൂഗിള്‍ പേ നിങ്ങളുടെ പണമിടപാടുകളുടെ എല്ലാ ഹിസ്റ്ററിയും സൂക്ഷിക്കാറുണ്ട്. ചില സമയങ്ങളില്‍ ട്രാന്‍സാക്ഷന്‍ നടന്നോ എന്ന് സംശയമുള്ളപ്പോള്‍ ഈ ഹിസ്റ്ററ്റി ഗുണം ചെയ്യാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഇവ ബുദ്ധിമുട്ട് ആകാറുമുണ്ട്. നിങ്ങളുടെ ഗൂഗിള്‍ പേ ഇടപാടുകളുടെ ഹിസ്റ്ററി വലിയ പണി ഇല്ലാതെ ഒഴിവാക്കാനുള്ള ഒരു ഓപ്ഷന്‍ കമ്ബനി നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. മൊബൈലില്‍ ഉള്ള ഗൂഗിള്‍ പേ ആപ്ലിക്കേഷനോ ലാപ്‌ടോപ്പോ ഉപയോഗിച്ച് നിങ്ങളുടെ ഗൂഗിള്‍ പേ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി എളുപ്പത്തില്‍ ഇല്ലാതാക്കുന്നതിനുള്ള വ്യത്യസ്ത രീതികള്‍ അടങ്ങിയ ഗൈഡ് ആണ് ഈ ലേഖനത്തില്‍ പറയുന്നത്. മൊബൈല്‍ ആപ്പ് വഴി ഗൂഗിള്‍ പേ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി ഇല്ലാതാക്കുന്നതെങ്ങിനെ എന്ന് ആദ്യം നോക്കാം. മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്ന് ഒരാള്‍ക്ക് ഗൂഗിള്‍ പേ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി എളുപ്പത്തില്‍ ഇല്ലാതാക്കാം.
നിങ്ങളുടെ സ്മാര്‍ട്‌ഫോണിലെ ഗൂഗിള്‍ പേ ആപ്പ് ഓപ്പണ്‍ ആക്കുക. താഴേക്ക് സ്‌ക്രോള്‍ ചെയ്ത്, സെറ്റിംഗ്സ് ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് പ്രൈവസി ആന്‍ഡ് സെക്യൂരിറ്റി എന്ന ഓപ്ഷന്‍ സെലക്‌ട് ചെയ്യുക.
ശേഷം ഡാറ്റ ആന്‍ഡ് പേഴ്സണലൈസേഷന്‍ ചെയ്ത് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അത് ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ ഗൂഗിള്‍ അക്കൗണ്ട് പേജിലേക്ക് പോകുന്നതാണ്.
അതില്‍ കാണുന്ന പേയ്‌മെന്റ് ട്രാന്‍സാക്ഷന്‍ ആന്‍ഡ് ആക്ടിവിറ്റി ടൈറ്റിലിന് താഴെ ഗൂഗിള്‍ പേ ട്രാന്‍സാക്ഷന്‍ കാണുവാന്‍ സാധിക്കും.
നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യേണ്ട ട്രാന്‍സാക്ഷന്‍ ഹിസ്റ്ററിക്ക് നേരെ കാണുന്ന ക്രോസ്സ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ആ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി മാത്രം ഡിലീറ്റ് ആകുന്നതാണ്. അതുപോലെ ഓരോന്നായി നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. ഓരോന്നായി ഡിലീറ്റ് ചെയ്യാതെ ഒരുമിച്ച് ഡിലീറ്റ് ആക്കണമെങ്കില്‍ മുകളില്‍ കാണുന്ന ഡിലീറ്റ് ബട്ടണ്‍ പ്രസ്സ് ചെയ്ത് വേണ്ട സമയ പരിധിയില്‍ ഉള്ളവയോ അല്ലെങ്കില്‍ മൊത്തമായോ ഡിലീറ്റ് ആക്കാവുന്നതാണ്. നിങ്ങളുടെ ഡെസ്‌ക്ടോപ്പില്‍ നിന്ന് ഗൂഗിള്‍ പേ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി ഇല്ലാതാക്കാനുള്ള ഓപ്ഷനും ഗൂഗിള്‍ നല്‍കുന്നുണ്ട്. അത് എങ്ങനെ ഇല്ലാതാക്കാമെന്ന് നോക്കാം. നിങ്ങള്‍ ഉപയോഗിക്കുന്ന https://myaccount.google.com/ ചെയ്ത് എന്റര്‍ ചെയ്യുക. ശേഷം പേയ്‌മെന്റ്‌സ് ആന്‍ഡ് സബ്‌സ്‌ക്രിപ്ഷന്‍സ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. താഴേക്ക് സ്‌ക്രോള്‍ ചെയ്ത് പേയ്‌മെന്റ് ഇന്‍ഫോ ക്ലിക്ക് ചെയ്ത് പേയ്‌മെന്റ് ട്രാന്‍സാക്ഷന്‍ ആന്‍ഡ് ആക്ടിവിറ്റി ടാപ്പ് ചെയ്യുക.
Content Summary: Transaction history can now be easily deleted from GPay
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !