Trending Topic: Latest

വളാഞ്ചേരി കംപാഷൻ ഫൗണ്ടേഷൻ സർട്ടിഫിക്കറ്റ് വിതരണം നാളെ; ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് നിയാസ് മുഖ്യാതിഥി

0

വളാഞ്ചേരി
: മിഷൻ ബെറ്റർ ടുമാറോ(എം.ബി.ടി) എന്ന എൻ.ജി.ഒ യുമായി സഹകരിച്ച് വളാഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന കംപാഷൻ ഫൗണ്ടേഷൻ നേതൃത്വം കൊടുക്കുന്ന ഒരു വിദ്യാഭ്യാസ പദ്ധതി ആണ് CEEP (capability exploration and enhancement programme).

പ്രദേശത്തുള്ള ഗവൺമെന്റ് എയിഡഡ് ഹൈസ്കൂളുകളിലെ  എട്ടാം ക്ലാസിലെ വിദ്യാർത്ഥികളെ യോഗ്യത പരീക്ഷകളിലൂടെ തിരഞ്ഞെടുത്ത് മികച്ച പരിശീലനം നൽകുന്ന ഒരു പദ്ധതി ആണ് ഇത്. ബുദ്ധിശക്തിയും കഴിവുമുള്ള വിദ്യാർത്ഥികൾ സാമൂഹിക പരാധീനത കാരണം പിന്നോക്കം പോകാതിരിക്കാനുള്ള പദ്ധതിയാണ് സീപ്പ്. 

എല്ലാ മാസവും പ്രഗൽഭരായ മെന്റർമാരുടെ കീഴിൽ കൃത്യമായ മോഡ്യൂളുകളുടെ അടിസ്ഥാനത്തിലാണ് ഓരോ ക്ലാസും നടക്കുന്നത്. രണ്ട് വർഷം നീണ്ട് നിൽക്കുന്ന ഈ പരിശീലന പദ്ധതിയിൽ IAS,IPS ഓഫീസർമാർ തുടങ്ങി വിവിധ മേഖലകളിലെ നേതാക്കളുമായി സംവദിക്കാനുള്ള അവസരം ഈ കുട്ടികൾക്ക് ലഭ്യമായിരുന്നു. 

2022-2024 കാലയളവിൽ പ്രോഗ്രാമിൽ പങ്കെടുത്ത് കോഴ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മെയ് 18ന്  ശനിയാഴ്ച രാവിലെ വളാഞ്ചേരി സി.ച്ച് അബൂയൂസുഫ് ഗുരുക്കൾ മുൻസിപ്പൽ ടൗൺഹാളിൽ വെച്ച് നടക്കും.

ചടങ്ങിൽ  ഹൈക്കോടതി ജസ്റ്റിസ്: മുഹമ്മദ് നിയാസ് മുഖ്യ അതിഥിയായി പങ്കെടുക്കും. സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്ധിക്കുമെന്നും സംഘാടകർ അറിയിച്ചു.

Content Summary: ceep programme tomorrow at valanchery

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !